
Road Closure Dubai: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! യുഎഇയിലെ പ്രമുഖ റോഡ് അടച്ചിടും, ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ആര്‍ടിഎ
Road Closure Dubai ദുബായ്: അറ്റകുറ്റപ്പണികളും പുനരധിവാസ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ മെയ് രണ്ട് വെള്ളിയാഴ്ച ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) താത്കാലിക റോഡ് അടച്ചിടൽ പ്രഖ്യാപിച്ചു. എമിറേറ്റ്സ് റോഡിൽ ഷാർജയിലേക്കുള്ള വാരാന്ത്യ ഗതാഗത തടസങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. പ്രത്യേകിച്ച് ദുബായ് – അൽ ഐൻ റോഡിനും അൽ അമർധി – അൽ അവീർ റോഡ് ഇന്റർസെക്ഷനും ഇടയിലാകും നിയന്ത്രണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe എല്ലാ വാരാന്ത്യത്തിലും വൈകുന്നേരം അഞ്ച് മുതൽ രാത്രി എട്ട് വരെ കാലതാമസം പ്രതീക്ഷിക്കുന്നുണ്ട്. ഓഗസ്റ്റ് 30 വരെ ഇത് തുടരും. കാലതാമസം ഒഴിവാക്കുന്നതിനും കൃത്യസമയത്ത് എത്തിച്ചേരുന്നതിനും വാഹനമോടിക്കുന്നവർ അവരുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് ആർടിഎ അഭ്യർഥിച്ചു.
Comments (0)