ganjav; ലാഭം കുറഞ്ഞു, സ്വർണ്ണത്തിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവിലേക്ക് ചുവട് മാറ്റം; സംസ്ഥാനത്ത് നിന്ന് യുഎഇയിലേക്കുള്ള ആദ്യ കടത്ത്…

Ganjav; സംസ്ഥാനത്ത് സ്വർണ്ണത്തിൻ്റെ ലാഭം കുറഞ്ഞതോടെ സ്വർണ്ണക്കടത്ത് സംഘങ്ങൾ വൻലാഭമുള്ള ഹൈബ്രിഡ് കഞ്ചാവിലേക്ക് ചുവടുമാറ്റം നടത്തുന്നു. യുഎഇയിലെ റാസൽഖൈമയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി ഷിബു അയ്യപ്പൻ (35) പിടിയിൽ. 5.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായത്. അന്താരാഷ്ട്ര വിപണിയിൽ 5.5 കോടി രൂപ വിലവരും. ഇന്ത്യയിലേക്ക് കടത്തുന്നതല്ലാതെ ഇന്ത്യക്ക് പുറത്തേക്കുള്ള ഹൈബ്രിഡ് കഞ്ചാവുകടത്ത് പിടിക്കപ്പെടുന്നത് ആദ്യമായാണ്. ഇന്ത്യയിൽ ഉത്പാദനമില്ലാത്ത ഹൈബ്രിഡ് കഞ്ചാവ്, തായ്ലൻഡ് പോലുള്ള രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ, മയക്കുമരുന്ന് കൈവശം വെച്ചാൽ വധശിക്ഷവരെ ലഭിക്കുന്ന യുഎഇയിലേക്ക് അടക്കം കടത്തുന്നുണ്ട്. കൊച്ചി വിമാനത്താവളം വഴി റാസൽ ഖൈമയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്താനുള്ള ശ്രമം കൊച്ചി കസ്റ്റംസ് പ്രിവന്റീവ് പിടികൂടിയതോടെയാണ് സ്വർണക്കടത്ത് സംഘങ്ങളുടെ പുതിയ ഓപ്പറേഷനുകളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. കഴിഞ്ഞ ജൂലായ് മുതൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ 15 ശതമാനത്തിൽ നിന്ന് ആറ് ശതമാനമാക്കിയിരുന്നു. ഇതോടെ സ്വർണ്ണക്കടത്തിൽ ഒരു കിലോയ്ക്ക് ആറുലക്ഷം രൂപയ്ക്ക് മുകളിൽ വരെ ലാഭം കിട്ടിയിരുന്നത് ഒരു ലക്ഷം വരെയായി കുറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe   കാരിയർമാർക്കുള്ള കമ്മിഷനും വിമാനടിക്കറ്റിനുമുള്ള പണവുമടക്കം എടുക്കുന്ന ‘റിസ്‌കി’നുള്ള ലാഭം സ്വർണ്ണത്തിൽ നിന്നില്ലാതായി. പ്രത്യേക അന്തരീക്ഷ ഊഷ്മാവിൽ നിശ്ചിത സമയപരിധിക്കുള്ളിൽ വിളവെടുക്കുന്നതാണ് മാരകലഹരിയുള്ള ഹൈബ്രിഡ് കഞ്ചാവ്. കിലോയ്ക്ക് ഒരു കോടി രൂപയാണ് അന്താരാഷ്ട്ര മാർക്കറ്റിലെ വില.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group