Advertisment
Pravasi; യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു. വല്ലപ്പുഴ സ്വദേശി സുബൈർ (ബാബു– 42) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. സുബൈർ ഓടിച്ചിരുന്ന വാഹനം ട്രക്കുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഏറെക്കാലമായി വിദേശത്ത് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സുബൈർ. ഒരുവർഷം മുൻപാണ് നാട്ടിൽ വന്നുപോയത്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ തുടങ്ങി. കുഞ്ഞി മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ് സുബൈർ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഭാര്യ: ഷരീഫ. മക്കൾ: സൈൻ അക്ബർ, ഹയാൻ അക്ബർ.
Advertisment