Indian Expats Death in Dubai: യുഎഇയിലെ രണ്ട് പ്രവാസികളുടെ മരണം; പൂർണപിന്തുണയുമായി ഇന്ത്യൻ കോൺസുലേറ്റ്

Indian Expats Death in Dubai ദുബായ്: ഇന്ത്യക്കാരായ രണ്ട് തൊഴിലാളികള്‍ ദുബായില്‍ മരിച്ച സംഭവത്തില്‍ സാധ്യമായ എല്ലാ സഹായവും നല്‍കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഇന്ത്യന്‍ പ്രവാസി സംഘനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. ‘ദുബായില്‍ ഇന്ത്യക്കാരായ രണ്ട് പേര്‍ മരിച്ചതായി ഞങ്ങള്‍ അറിഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളോടൊപ്പം ഞങ്ങളുടെ പ്രാര്‍ഥനയുണ്ട്. സാധ്യമായ എല്ലാ സഹായങ്ങള്‍ക്കുമായി ദുബായ് അധികൃതരുമായും പ്രവാസി അംഗങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി’ കോൺസുലേറ്റിന്‍റെ പ്രസ് വിങ് പ്രസ്താവനയിൽ അറിയിച്ചു. നിർമ്മൽ ജില്ലയിലെ സോൻ ഗ്രാമത്തിൽ നിന്നുള്ള അഷ്ടപു പ്രേംസാഗർ (35), നിസാമാബാദ് ജില്ലയിലെ ശ്രീനിവാസ് എന്നിവർ ഏപ്രിൽ 11 ന് ദുബായിലെ ഒരു ബേക്കറിയിൽ വെച്ച് ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇതേ സംഭവത്തിൽ മൂന്നാമത്തെ ഇന്ത്യൻ പൗരനായ സാഗറിന് പരിക്കേറ്റതായും നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഭാര്യ നിസാമാബാദിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe പ്രേംസാഗർ അഞ്ച് വർഷത്തിലേറെയായി ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളും അദ്ദേഹത്തിനുണ്ട്. ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്‍റെ കുടുംബം, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും സഹായം നൽകുന്നതിനും സൗകര്യമൊരുക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചു. മരണങ്ങളിൽ ഇന്ത്യൻ കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി അഗാധമായ ദുഃഖവും ഞെട്ടലും പ്രകടിപ്പിച്ചു. “ഈ വിഷയത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സംസാരിച്ചു, മരിച്ചവരുടെ കുടുംബങ്ങൾക്ക് പൂർണ്ണ പിന്തുണയും മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി,” അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group