World’s Most Expensive Cocktail: ലോകത്തിലെ ഏറ്റവും വിലയേറിയ കോക്ക്ടെയിൽ യുഎഇയില്‍, വിറ്റത് 156,000 ദിർഹത്തിന്

World’s most expensive cocktail ദുബായ്: ലോകത്തിലെ ഏറ്റവും വിലയേറിയ കോക്ക്ടെയില്‍ ദുബായില്‍ വിറ്റു. 156,000 ദിര്‍ഹത്തിനാണ് വിറ്റത്. ഇതുവരെ ദുബായില്‍ വിറ്റഴിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും ചെലവേറിയതാണ്. ഇതോടെ ലോക റെക്കോര്‍‍ഡും സ്ഥാപിച്ചു. ഫൈൻ ഡൈനിങ് റസ്റ്റോറന്‍റായ നഹാതെയിൽ ഏകദേശം 156,000 ദിർഹത്തിന്, ഏകദേശം 37,500 യൂറോയ്ക്ക് വിറ്റുപോയ ഈ കോക്ക്ടെയിൽ, ദുബായ് ആസ്ഥാനമായുള്ള മോഡലും സംരംഭകയുമായ ഡയാന അഹദ്പൂർ ആണ് ലേലത്തിനൊടുവിൽ സ്വന്തമാക്കിയത്. ഏറ്റവും ആഡംബരപൂർണമായ കോക്ക്ടെയില്‍ സൃഷ്ടിക്കുക എന്നതായിരുന്നു ആശയമെന്ന് നഹാറ്റെയിലെ പാനീയ, മാർക്കറ്റിങ് ഡയറക്ടർ ആൻഡ്രി ബോൾഷാക്കോവ് വിശദീകരിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഇതിനായി ഡിഐഎഫ്സിയിലെ കുടുംബം നടത്തുന്ന റെസ്റ്റോറന്റ് എല്ലാ ശ്രമങ്ങളും നടത്തി. ഒരു പ്രത്യേക ക്ഷണിതാവ് മാത്രമുള്ള പരിപാടിയിൽ, ഏറ്റവും കൂടുതൽ ലേലം വിളിക്കുന്നയാൾക്ക് പാനീയം ലേലം ചെയ്തു. കോക്ക്ടെയിലിന്‍റെ ആരംഭ വില 60,000 ദിർഹമായി നിശ്ചയിച്ചിരുന്നു. എന്നാൽ, പാനീയത്തിനായുള്ള ആവശ്യം കാരണം വില പെട്ടെന്ന് ഇരട്ടിയായി. ഒടുവിൽ 150,000 ദിർഹത്തിലധികം വിലയ്ക്ക് വിറ്റു. വിളമ്പിയ ഗ്ലാസ് മുതൽ അതിലെ ചേരുവകൾ വരെ, കോക്ക്ടെയിൽ ശരിക്കും സവിശേഷമായിരുന്നു. 1937ൽ നിർമ്മിച്ച പ്രത്യേക ബക്കാരാറ്റ് ഗ്ലാസ്വെയറിലാണ് ഈ പാനീയം വിളമ്പിയത്. ഇതുവരെ ഒരു മ്യൂസിയത്തിലാണ് സൂക്ഷിച്ചിരുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group