Unsafe Supplements List: യുഎഇ: ശരീരഭാരം കുറയ്ക്കുന്നതിനും സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും സുരക്ഷിതമല്ലാത്ത പട്ടികയില്‍ 41 പുതിയ ഉത്പ്പന്നങ്ങള്‍

Unsafe Supplements List ദുബായ്: ശരീരഭാരം കുറയ്ക്കുന്നതിനും സൗന്ദര്യവർദ്ധക വസ്തുക്കൾക്കും സുരക്ഷിതമല്ലാത്ത സപ്ലിമെന്റുകളുടെ പട്ടികയിൽ അബുദാബി 41 പുതിയ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി. ജനുവരി മുതൽ 40ലധികം ഉത്പ്പന്നങ്ങൾ യുഎഇ വിപണിയിൽ മായം കലർന്നതും സുരക്ഷിതമല്ലാത്തതുമാണെന്ന് അബുദാബി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മാർച്ച് 27 ന് അവസാനമായി അപ്ഡേറ്റ് ചെയ്ത ഉത്പ്പന്നങ്ങളുടെ പട്ടികയിൽ, ബോഡി ബിൽഡിങ്, ലൈംഗിക ഉത്തേജനം, ഭാരം കുറയ്ക്കൽ, സൗന്ദര്യവർദ്ധക വസ്തുക്കൾ അല്ലെങ്കിൽ മറ്റ് ആരോഗ്യ സംബന്ധമായ കാരണങ്ങൾക്കായി വിപണനം ചെയ്യുന്ന ഏതെങ്കിലും മായം കലർന്നതോ മലിനമായതോ ആയ സപ്ലിമെന്‍റുകൾ ഉൾപ്പെടുന്നു. നല്ല നിർമ്മാണ രീതികൾ (GMP) പാലിക്കാതെ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഈ മായം ചേർത്ത ഉത്പ്പന്നങ്ങൾ നിർമിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നതെന്ന് ആരോഗ്യ വകുപ്പ് (DoH) പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഈ ഉത്പ്പന്നങ്ങളിൽ ചിലതിൽ യീസ്റ്റ്, പൂപ്പൽ, ബാക്ടീരിയ തുടങ്ങിയ അംശങ്ങൾ അല്ലെങ്കിൽ ഘന ലോഹങ്ങൾ എന്നിവയാൽ മലിനമായതായി കണ്ടെത്തി. ബ്രോൺസ് ടോൺ ബ്ലാക്ക് സ്പോട്ട് കറക്റ്റർ, ബയോ ക്ലെയർ ലൈറ്റനിങ് ബോഡി ലോഷൻ, റീ5ഹേപ്പ് ഹായ് മോർണിങ്, റിനോ സൂപ്പർ ലോങ് ലാസ്റ്റിങ് 70000, പിങ്ക് പുസ്സികാറ്റ്, ഗ്ലൂട്ട വൈറ്റ് ആന്‍റി-ആക്നെ ക്രീം തുടങ്ങിയ ഉത്പ്പന്നങ്ങളാണ് മായം ചേർത്ത ഉത്പ്പന്നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നത്. മരുന്നുകളുടെയും ഭക്ഷണപദാർഥങ്ങളുടെയും ദുരുപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. പലരും സപ്ലിമെന്‍റുകൾ സുരക്ഷിതമാണെന്ന് കരുതുന്നു. പക്ഷേ, മറ്റ് മരുന്നുകളുമായി സംയോജിപ്പിക്കുമ്പോൾ ഉണ്ടാകാവുന്ന അപകടസാധ്യതകൾ തിരിച്ചറിയുന്നില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group