യുഎഇയിൽ നിന്ന് വീട്ടിലേക്ക് പോവുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര എംസി റോഡിലാണ് സംഭവം. പത്തനംതിട്ട സ്വദേശിനി ഡോ ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്. ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയശേഷം രാവിലെ വീട്ടിലേക്ക് വരുന്ന വഴിക്കാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് വിവരം. അപകടത്തിൽ ഡോക്ടർക്ക് ജീവൻ നഷ്ടപ്പെടുകയും കാർ ഡ്രൈവർ ബിജു ജോർജിന് നേരിയ പരിക്കും പറ്റുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Home
kerala
യുഎഇയിൽ നിന്ന് വീട്ടിലേക്ക് പോവുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി ഡോക്ടർക്ക് ദാരുണാന്ത്യം