Children Suffocate To Death: യുഎഇയിലെ വീട്ടില്‍ തീപിടിത്തം; ഉറങ്ങി കിടക്കുകയായിരുന്ന മൂന്ന് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

Children Suffocate To Death അല്‍ ഐന്‍: യുഎഇയിലെ അല്‍ ഐനില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ആറിനും 13 വയസിനുമിടയില്‍ പ്രായമുള്ള മൂന്ന് എമിറാത്തി കുട്ടികളാണ് മരിച്ചത്. കുട്ടികളുടെ മുത്തശ്ശന്‍റെ വീട്ടിലാണ് തീ പടര്‍ന്നത്. നാഹില്‍ ഏരിയയില്‍ വെള്ളിയാഴ്ച രാവിലെ 9.30നാണ് ദാരുണസംഭവം ഉണ്ടായത്. തായിബ് സഈദ് മുഹമ്മദ് അല്‍ കാബി (13), സാലിം ഗരീബ മുഹമ്മദ് അല്‍ കാബി (10), ഹാരിബ് (6) എന്നിവരാണ് മരിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe വീടിനോട് ചേര്‍ന്നുള്ള മുറികളിലൊന്നിലാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിത്തമുണ്ടായതെന്ന് കുട്ടികളുടെ ബന്ധു പറഞ്ഞു. കുട്ടികള്‍ ഇവിടെ ഉറങ്ങി കിടക്കുകയായിരുന്നു. ഈ സമയത്ത് തീപിടിത്തത്തെ തുടര്‍ന്ന് കനത്തപുക ഉയരുകയും കുട്ടികള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയുമായിരുന്നു. ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചു. കുട്ടികളുടെ മുത്തശ്ശന്‍ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തീപ്പൊള്ളലേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group