Thiruvananthapuram Airport Emirates: എമിറേറ്റ്സിനോട് സംസ്ഥാനത്തെ പ്രമുഖ വിമാനത്താവളത്തിന്‍റെ ‘പ്രതികാരം’; പരിഹരിച്ചില്ലെങ്കില്‍ യാത്രക്കാര്‍ വലയും

Thiruvananthapuram Airport Emirates തിരുവനന്തപുരം: എമിറേറ്റ്സിനോട് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ പ്രതികാരം. എമിറേറ്റ്സ് വിമാനത്തിന് എയറോ ബ്രിഡ്ജ് നിഷേധിച്ചുകൊണ്ടാണ് തിരുവനന്തപുരം വിമാനത്താവളം പ്രതികാരം ചെയ്തിരിക്കുന്നത്. യാത്രക്കാരുടെ വിവരങ്ങള്‍ അടങ്ങിയ പാസഞ്ചേഴ്സ് മാനിഫെസ്റ്റ് കൈമാറണമെന്ന വിമാനത്താവളത്തിന്‍റെ ആവശ്യം എമിറേറ്റ്സ് നിഷേധിച്ചതോടെയാണ് പ്രതികാര നടപടിയായി എയറോ ബ്രി‍ഡ്ജ് നിഷേധിക്കുന്നത്. തര്‍ക്കം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ വിമാനയാത്രികര്‍ക്ക് എട്ടിന്‍റെ പണിയാകും കിട്ടുക. വിമാനത്താവള നടത്തിപ്പ് കമ്പനിയായ അദാനി ഗ്രൂപ്പിന് വിമാന യാത്രക്കാരുടെയും വിമാനജീവനക്കാരുടെയും വിവരങ്ങളടങ്ങുന്ന പട്ടിക ഉള്‍പ്പെടുന്ന പാസഞ്ചേഴ്സസ് മാനിഫെസ്റ്റ് കൈമാറാന്‍ എമിറേറ്റ്സ് തയ്യാറാകുന്നില്ല. ഇതാണ് പ്രതികാര നടപടിക്ക് കാരണം. വിമാനത്താവള കമ്പനിയുടെ നടപടിക്കെതിരെ തിരുവനന്തപുരം ചേംമ്പര്‍ ഓഫ് കൊമേഴ്സ് വിമാനത്താവളഅധികൃതര്‍ക്ക് കത്ത് നല്‍കി. പരമാവധി വിമാനങ്ങളെ തിരുവനന്തപുരത്ത് എത്തിക്കുന്നതിന് പകരം വിമാനകമ്പനിയോട് പ്രതികാരം ചെയ്യുകയാണ് അദാനി ഗ്രൂപ്പ്. തര്‍ക്കം മൂര്‍ച്ഛിച്ച് എമിറേറ്റ്സ് സര്‍വീസ് ഉപേക്ഷിച്ചാല്‍ യാത്രക്കാര്‍ക്ക് മാത്രമാകും നഷ്ടം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ദുബായില്‍ നിന്നും തിരിച്ചും ഒരു സര്‍വീസാണ് എമിറേറ്റ്സ് തിരുവനന്തപുരത്തേക്ക് നടത്തുന്നത്. വലിയ വിമാനമായ ബോയിങ് 777–300 ER ആണ് തലസ്ഥാനത്തേക്ക് യാത്രക്കാരുമായി ദിവസവും എത്തുന്നത്. എന്നാല്‍, യാത്രക്കാര്‍ മഴയും വെയിലും മഞ്ഞുമേല്‍ക്കാതെ വിമാനത്താവളത്തിനകത്തേക്കും വിമാനത്തിലേക്കും പോകാന്‍ കഴിയുന്നതാണ് എയറോ ബ്രിഡ്ജ്. എന്നാല്‍, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എമിറേറ്റ്സിന് ഇത് തിരുവനന്തപുരം വിമാനത്താവളം നിഷേധിക്കുകയാണ്. ഇതോടെ ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് സൗകര്യങ്ങളുള്ള വിമാനങ്ങളില്‍ വരുന്നവരും തിരികെ ദുബായ്ക്ക് പോകുന്നവരും ദുരിതത്തിലാണ്. എയ്റോ ബ്രി‍ഡ്ജ് സംവിധാനം വിമാനത്താവളം നല്‍കാത്തതിനാല്‍ കോണിപടികള്‍ക്ക് സമാനമായ സ്റ്റാന്‍ഡുകള്‍ വഴിയാണ് യാത്രക്കാര്‍ ഇറങ്ങുന്നതും കയറുന്നതും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group