Health Insurance Companies UAE: ‘കുറഞ്ഞ നിരക്കില്‍ പാക്കേജ്’; തട്ടിപ്പില്‍ വീഴല്ലേ, യുഎഇയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെതിരെ ജാഗ്രത വേണം

Health Insurance Companies UAE ദുബായ്: രാജ്യത്ത് ഇൻഷുറൻസ് കമ്പനികളേതെന്ന് തീരുമാനിക്കുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എമിറേറ്റ്സ് യൂണിയൻ ഇൻഷുറൻസിന്‍റെ മുന്നറിയിപ്പ്. ഇൻഷുറൻസ് കമ്പനികൾക്ക് യുഎഇ സെൻട്രൽ ബാങ്കിന്‍റെ അംഗീകാരമുണ്ടെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആരോഗ്യ ഇൻഷുറൻസ് പാക്കേജുകൾ ലഭിച്ചാൽ രേഖകൾ സൂക്ഷ്മമായി പരിശോധിക്കുകയും ഇടപാടുകാർ ആവശ്യപ്പെട്ടത് പ്രകാരമുള്ള ചികിത്സാ ആനുകൂല്യങ്ങൾ ഇൻഷുറൻസ് രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ടോയെന്ന് നോക്കുകയുമാണ് വേണ്ടത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe കുറഞ്ഞ നിരക്കിൽ പാക്കേജ് ലഭ്യമാക്കാമെന്ന് അവകാശപ്പെട്ട് ചില സേവനകേന്ദ്രങ്ങൾ ജനങ്ങളെ ആകർഷിക്കുന്നുണ്ട്. എന്നാൽ, അവയിൽ പലതും സേവനങ്ങൾ കൃത്യമായി നൽകാത്തവയാണ്. പണം മുടക്കിയാലും പ്രയോജനപ്പെടാൻ സാധ്യതയില്ലാത്ത ഇൻഷുറൻസുകളാണെന്നും എമിറേറ്റ്സ് യൂണിയൻ ഇൻഷുറൻസ് അറിയിച്ചു. 1,000 ദിർഹം മുതലുള്ള ഇൻഷുറൻസ് പാക്കേജുകളുടെ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group