Advertisment

Shanid MDMA Death: ഗള്‍ഫിലെ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തി, ലഹരി ശൃംഖലയില്‍ സജീവം; മരണകാരണം ഉയര്‍ന്നതോതില്‍ എംഡിഎംഎ വയറ്റിലായതിനാല്‍

Advertisment

Shanid MDMA Death കോഴിക്കോട്: ഷാനിദിന്‍റെ മരണകാരണം ഉയര്‍ന്ന തോതില്‍ എംഡിഎംഎ വയറ്റിലെത്തിയതിനാലെന്ന് പ്രാഥമിക നിഗമനം. പോലീസിനെ കണ്ട് ഭയന്നാണ് ഷാനിദ് എംഡിഎംഎ വിഴുങ്ങിയത്. ഗള്‍ഫിലുണ്ടായിരുന്ന ജോലി അവസാനിപ്പിച്ച് നാട്ടില്‍ വന്ന ശേഷം ലഹരി ശൃംഖലയിൽ ഷാനിദ് സജീവമായിരുന്നെന്നാണ് വിവരം. ഇതോടൊപ്പം ലഹരിമരുന്ന് വില്‍പനയും ഇയാൾ നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ 9.15 നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഷാനിദിനെതിരെ രണ്ട് ലഹരിമരുന്ന് കേസുകള്‍ നേരത്തേ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. താമരശ്ശേരി, അമ്പായത്തോട് പ്രദേശങ്ങളില്‍ ഇയാള്‍ വ്യാപകമായി എംഡിഎംഎ വില്‍ക്കുന്നതായി പ്രദേശവാസികളും പരാതി നൽകിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe വെള്ളിയാഴ്ച പോലീസ് പട്രോളിങ്ങിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഷാനിദിനെ പിടികൂടിയത്. പോലീസ് വാഹനം കണ്ടയുടന്‍ ഷാനിദ് കൈയിലുണ്ടായിരുന്ന പൊതികള്‍ വിഴുങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതുകണ്ട പോലീസ് പിന്നാലെ ഓടി ഷാനിദിനെ പിടികൂടി. പോലീസ് പിടികൂടിയപ്പോള്‍ത്തന്നെ വിഴുങ്ങിയ പൊതികളില്‍ എംഡിഎംഎ ആണെന്ന് ഷാനിദ് പറഞ്ഞു. പിന്നാലെ, മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് എന്‍ഡോസ്‌കോപ്പിക്ക് വിധേയമാക്കുകയും വയറ്റില്‍ രണ്ടു പൊതികളിലായി ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു ഉണ്ടെന്നു സ്ഥിരീകരിക്കുകയും ചെയ്തു.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group