Champions Trophy Final Tickets Sold Out ദുബായ്: ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചതിന് പിന്നാലെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത് 40 മിനിറ്റിനുള്ളിൽ. എല്ലാ ചാംപ്യൻസ് ട്രോഫി ഫൈനൽ ടിക്കറ്റുകളും ചൊവ്വാഴ്ച ഔദ്യോഗിക വെബ്‌സൈറ്റിൽ വിറ്റുതീർന്നു. ടിക്കറ്റുകൾ രാത്രി 10 മണിക്കാണ് (യുഎഇ സമയം) വിൽപ്പന തുടങ്ങിയത്. 250 ദിർഹം മുതൽ 12,000 ദിർഹം സ്‌കൈ ബോക്‌സ് വരെയുള്ള ടിക്കറ്റുകൾ രാത്രി 10.40 ഓടെ തീർന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ചൊവ്വാഴ്ച നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആവേശകരമായ മത്സരത്തിന് ശേഷം, വിരാത് കോഹ്‌ലി 84 റൺസ് നേടി ഇന്ത്യന്‍ ടീമിന്‍റെ നെടുംതൂണായി. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ആവേശകരമായ മത്സരം കാണാൻ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മാർച്ച് 9 ഞായറാഴ്ച ദുബായിൽ നടക്കുന്ന ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളെ ഇന്ത്യ നേരിടും. ബുധനാഴ്ച ലാഹോറിലാണ് രണ്ടാം സെമി നടക്കുക.
Home
dubai
Champions Trophy Final Tickets Sold Out: ചാംപ്യൻസ് ട്രോഫി ഫൈനൽ: ടിക്കറ്റുകൾ വിറ്റുതീർന്നത് ഇന്ത്യ സെമിയിൽ വിജയിച്ച് 40 മിനിറ്റിനുള്ളിൽ