Uber School ദുബായ്: രാജ്യത്തെ സ്കൂള്‍ കുട്ടികളിലേക്ക് സേവനം വിപുലീകരിച്ച് യൂബര്‍. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി കരാറിലായി. ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര പ്രദാനം ചെയ്യും. കുട്ടികള്‍ക്കായി സ്റ്റുഡന്‍റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. യൂബര്‍ സ്‌കൂള്‍ എന്ന പുതിയ സേവനത്തില്‍ എട്ട് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് സ്‌കൂളില്‍ പോകുന്നതിന് യൂബര്‍ ലഭിക്കുക. നിലവില്‍ യൂബര്‍ നടപ്പാക്കുന്ന ടീന്‍സ് അക്കൗണ്ടുമായി ബന്ധിപ്പിച്ചുള്ളതാണ് പുതിയ സേവനം. മക്കള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ യൂബറിന്‍റെ ടീന്‍സ് അക്കൗണ്ട് എടുത്ത് സ്ഥിരമായി കുട്ടികളെ സ്‌കൂളില്‍ അയക്കുന്നതിനായി റൈഡുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ചേര്‍ക്കണം. നിലവിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ നിരക്കുകളേക്കാള്‍ 35 ശതമാനം കുറഞ്ഞ നിരക്കുകളാണ് സ്ഥിരം ഉപയോക്താക്കള്‍ക്ക് കമ്പനി ഓഫര്‍ ചെയ്യുന്നതെന്നതാണ് ഒരു പ്രത്യേകത. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe 10 ട്രിപ്പുകള്‍ക്ക് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. റിയല്‍ ടൈം ട്രിപ്പ് ട്രാക്കിങ് സംവിധാനത്തിലൂടെ കുട്ടികള്‍ എവിടെയെത്തിയെന്ന് അറിയാന്‍ രക്ഷിതാക്കള്‍ക്ക് സൗകര്യമുണ്ട്. ജോലിക്കാരായ മാതാപിതാക്കള്‍ക്ക് ഓഫീസിലിരുന്ന് കുട്ടികളുടെ യാത്രകള്‍ അറിയാനാകും. യൂബര്‍ ഡ്രൈവറുടെ വിവരങ്ങള്‍, ഓഡിയോ റെക്കോര്‍ഡിങ് തുടങ്ങിയ സേവനങ്ങളും ഇതില്‍ ലഭ്യമാണ്. നിലവില്‍ സ്‌കൂള്‍ ബസുകളോ സ്വകാര്യ വാഹനങ്ങളോ ഉപയോഗിക്കുന്നവര്‍ക്ക് യൂബര്‍ കൂടുതല്‍ സൗകര്യപ്രദവും സുരക്ഷതവുമാകുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്ലാനിങ് വിഭാഗം ഡയറക്ടര്‍ ആദില്‍ ഷക്കേരി പറഞ്ഞു.
Home
dubai
Uber School: കുറഞ്ഞ യാത്രാ ചെലവ്, റിയല്‍ ടൈം ട്രിപ്പ് ട്രാക്കിങ്; യൂബര്‍ സേവനം കൂടുതല്‍ ഇടങ്ങളിലേക്ക്