Vlogger Junaid Arrest മലപ്പുറം: യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പിടിയില്‍. വഴിക്കടവ് സ്വദേശി ജുനൈദിനെയാണ് മലപ്പുറം പോലീസ് ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവതി ജുനൈദിനെ പരിചയപ്പെട്ടത്. വിവാഹവാഗ്ദാനം നൽകി രണ്ട് വർഷത്തോളം ലോഡ്ജുകളിലും ഹോട്ടലുകളുമെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്കി. ഹോട്ടലുകളില്‍ വെച്ച് ജുനൈദ് യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയിരുന്നു. സമൂഹമാധ്യമം വഴി ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe യുവതി പരാതി നൽകിയ വിവരം അറിഞ്ഞതോടെ, ജുനൈദ് വിദേശത്തേക്ക് കടക്കാൻ ശ്രമം നടത്തിയിരുന്നു. ഈ വിവരം അറിഞ്ഞ മലപ്പുറം പോലീസ് പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിന്റെ പരിസരത്ത് വെച്ചാണ് അറസ്റ്റുചെയ്തത്. ജുനൈദിനെ ഇന്ന് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.
Home
kerala
Vlogger Junaid Arrest: പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നഗ്നചിത്രം പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി; വ്ളോഗര്‍ പിടിയില്‍