E- Scooter Accident UAE ഷാര്‍ജ: യുഎഇയില്‍ വീണ്ടും ഇ- സ്കൂട്ടര്‍ അപകടം. ഇലക്ട്രിക് സ്കൂട്ടറിൽ റോഡിന് കുറുകെ കടക്കുന്നതിനിടെ മറ്റൊരു വാഹനമിടിച്ച് ഒന്‍പത് വയസുകാരനായ അറബ് ബാലൻ മരിച്ചു. ഷാർജ അൽ ഫാൽജ് പ്രദേശത്താണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ ട്രാഫിക് പട്രോളിങ്, ആംബുലൻസ് ടീമുകൾ സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അപകടത്തിന് ഉത്തരവാദിയായ ഡ്രൈവറെ വാസിത് പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞദിവസം ദുബായ് ഖിസൈസിൽ ഇ- സ്കൂട്ടർ അപകടത്തിൽ കർണാടക സ്വദേശിനിയായ ബാലിക മരിച്ചിരുന്നു. കഴിഞ്ഞവർഷം ദുബായിൽ മാത്രം ഇ- സ്കൂട്ടർ, സൈക്കിൾ അപകടങ്ങളിൽ 10 പേർക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
Home
living in uae
E- Scooter Accident UAE: യുഎഇയില്‍ വീണ്ടും ഇ- സ്കൂട്ടര്‍ അപകടം; ബാലന് ദാരുണാന്ത്യം