Dubai Metro Tram Public Parking Timings ദുബായ്: മെട്രോ, ട്രാം, പെയ്ഡ് പാർക്കിങ് സോണുകൾ, പൊതുബസുകൾ, മറൈൻ ഗതാഗതം, കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകൾ, സേവന ദാതാക്കളുടെ കേന്ദ്രങ്ങൾ (വാഹന പരിശോധന) എന്നിവ ഉൾപ്പെടുന്ന റമദാനിലെ എല്ലാ സേവനങ്ങളുടെയും പ്രവർത്തനസമയം ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായ് മെട്രോ- ചുവപ്പും പച്ചയും ലൈൻ സ്റ്റേഷനുകൾ: തിങ്കൾ മുതൽ വ്യാഴം വരെ: രാവിലെ 5 മുതൽ അർദ്ധരാത്രി വരെ, വെള്ളിയാഴ്ച: രാവിലെ 5 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ, ശനിയാഴ്ച: രാവിലെ 5 മുതൽ അർദ്ധരാത്രി വരെ, ഞായറാഴ്ച: രാവിലെ 8 മുതൽ അർദ്ധരാത്രി വരെ. ദുബായ് ട്രാം- തിങ്കൾ മുതൽ ശനി വരെ: 6am – 1am അടുത്ത ദിവസം, ഞായറാഴ്ച: 9 am – 1am അടുത്ത ദിവസം, ബസുകൾ, സമുദ്ര ഗതാഗതം,യാത്രക്കാർ S’hail ആപ്പ് സന്ദർശിച്ച് ഷെഡ്യൂളുകളിലെ മാറ്റങ്ങൾ പരിശോധിക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv പൊതു പാർക്കിങ് സമയം- തിങ്കൾ മുതൽ ശനി വരെ: രാവിലെ 8 മുതൽ വൈകിട്ട് 6 വരെ, രാത്രി 8 മുതൽ അർദ്ധരാത്രി വരെ. അതേസമയം, മൾട്ടി ലെവൽ പാർക്കിങ് കെട്ടിടങ്ങൾ മുഴുവൻ സമയവും പ്രവർത്തിക്കുന്നു. കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകൾ- ഉമ്മു റമൂൽ, ദെയ്റ, അൽ ബർഷ, അൽ തവാർ, അൽ മനാര എന്നിവ തിങ്കൾ മുതൽ വ്യാഴം വരെ: രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും. അതേസമയം, ഉം റമൂൽ, ദെയ്റ, അൽ ബർഷ, അൽ കിഫാഫ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകൾ, ആർടിഎയുടെ ഹെഡ് ഓഫീസ് എന്നിവ മുഴുവൻ സമയവും പ്രവർത്തിക്കും.
Home
dubai
Dubai Metro Tram Public Parking Timings: യുഎഇയിലെ റമദാൻ: മെട്രോ, ട്രാം, പൊതു പാർക്കിങ് സമയം എന്നിവ പ്രഖ്യാപിച്ചു