Advertisment

Malappuram Gold Theft Arrest: ട്രെയിനില്‍ വെച്ച് പരിചയപ്പെട്ടു, ചികിത്സ നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെത്തി, ജ്യൂസിൽ ഗുളിക ചേർത്ത് മയക്കി കിടത്തി സ്വർണം കവർന്നു; പ്രതി പിടിയില്‍

Advertisment

Malappuram Gold Theft Arrest മലപ്പുറം: വയോധിക ദമ്പതികളെ മയക്കി കിടത്തി സ്വര്‍ണം കവര്‍ന്ന പ്രതി പോലീസ് പിടിയില്‍. തൃശൂർ വാടാനപ്പള്ളി സ്വദേശി ബാദുഷയെ മലപ്പുറം വളാഞ്ചേരി പോലീസ് തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് വളാഞ്ചേരി കോട്ടപ്പുറം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രൻ, ഭാര്യ ചന്ദ്രമതി എന്നീ വയോധിക ദമ്പതികളെ ജ്യൂസിൽ ഗുളിക ചേർത്ത് മയക്കി കിടത്തി സ്വർണം കവർന്നത്. ആറ് പവന്‍ സ്വര്‍ണമാണ് ഇയാള്‍ കവര്‍ന്നത്. യുവാവുമായി ട്രെയിനില്‍ വെച്ചാണ് പരിചയപ്പെട്ടത്. മുട്ടുവേദനയുടെ ചികിത്സയ്ക്കായി കൊട്ടാരക്കര പോയി മടങ്ങും വഴിയാണ് പരിചയപ്പെട്ടത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv നാവികസേന ഉദ്യോഗസ്ഥനാണെന്നും പേര് നീരജ് എന്നാണെന്നും ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇരുവർക്കും സീറ്റും ഇയാള്‍ തരപ്പെടുത്തി നൽകി. ദമ്പതിമാരോട് രോഗവിവരം ചോദിച്ചറിഞ്ഞ ഇയാൾ കുറഞ്ഞ ചെലവിൽ നാവികസേനയുടെ ആശുപത്രി വഴി ചികിത്സ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചു. തൊട്ടടുത്തദിവസം എല്ലാം ശരിയായെന്നും ചികിത്സാരേഖകള്‍ ശേഖരിക്കാന്‍ വീട്ടില്‍ വരാമെന്നും പറഞ്ഞ് ഫോണ്‍ ചെയ്ത് വളാ‌ഞ്ചേരിയിലെ വീട്ടിലെത്തി. യുവാവ് കൊണ്ടുവന്ന ഫ്രൂട്ട്‌സ് ഉപയോഗിച്ച് സ്വയം ജ്യൂസ് തയാറാക്കി ദമ്പതികള്‍ക്ക് നല്‍കി. തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ ഗ്യാസിന്‍റെയാണെന്ന് പറഞ്ഞ് ഓരോ ഗുളികയും നല്‍കി. ഇതോടെ ഇരുവരും മയങ്ങി വീഴുകയും ആ തക്കത്തിന് കവര്‍ച്ച നടത്തി യുവാവ് സ്ഥലം വിടുകയുമായിരുന്നു. പിന്നാലെ ദമ്പതികൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group