Rain in UAE അബുദാബി: രാജ്യത്തെ വിവിധ ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത. നേരിയ മഴയുള്ള കാലാവസ്ഥയിലാണ് യുഎഇ നിവാസികള്‍ ഇന്ന് ഉണര്‍ന്നത്. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, ഷാർജ, ദുബായ്, റാസൽ ഖൈമ, ഫുജൈറ, ഖോർഫക്കാൻ എന്നിവിടങ്ങളിലെ നിവാസികൾക്ക് വ്യത്യസ്ത തീവ്രതയിൽ മഴ അനുഭവപ്പെട്ടു. എൻസിഎം പ്രകാരം യുഎഇയുടെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ, തീരദേശ, ദ്വീപ് പ്രദേശങ്ങളിൽ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv സ്റ്റോം സെൻ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ യുഎഇയില്‍ വ്യാഴാഴ്ച പുലർച്ചെ മഴ പെയ്യുന്നതായി കാണാം. അബുദാബിയിലെ യാസ് ദ്വീപിലും മഴ എത്തി. ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും താപനിലയിൽ വർധനവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും രാത്രിയിലും വെള്ളിയാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതാകാൻ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് 30 കിലോമീറ്റർ വേഗതയിൽ വീശാൻ സാധ്യതയുണ്ട്.
Rain in UAE: പുറത്തിറങ്ങുമ്പോള്‍ കയ്യില്‍ കുട കരുതിക്കോ ! യുഎഇയിലെ വിവിധ ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത
Advertisment
Advertisment