ദുബായ്: അശ്രദ്ധമായി വാഹനമോടിച്ചയാള്‍ക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി. ഡ്രൈവിങ് ലൈസന്‍സില്ലാതെയും മദ്യപിച്ചും വാഹനമോടിച്ച ഏഷ്യക്കാരനാണ് കോടതി ഒരു മാസത്തെ തടവ് വിധിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ശൈഖ് സായിദ് റോഡിൽവെച്ച് അശ്രദ്ധമായി വാഹനമോടിച്ചതിനാണ് പട്രോളിങ് സംഘം ഇയാളെ പിടികൂടിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv തുടർന്ന്, ഡ്രൈവിങ് ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ നൽകിയില്ല. മദ്യപിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഉടമ അറിയാതെയാണ് വാഹനമെടുത്തതെന്നും തനിക്ക് ഡ്രൈവിങ് ലൈസൻസില്ലെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചിരുന്നു.
Home
dubai
യുഎഇയില്‍ ഡ്രൈവിങ് ലൈസൻസില്ലാതെയും മദ്യപിച്ചും വാഹനമോടിച്ച പ്രവാസിക്ക് കോടതി ശിക്ഷ വിധിച്ചു