No Price Hikes Products UAE അബുദാബി: യുഎഇയിലെ റമദാനോട് അനുബന്ധിച്ച് അടിസ്ഥാന ഉപഭോക്തൃ ഉൽപന്നങ്ങൾക്ക് ന്യായീകരിക്കാനാകാത്ത വിലവർധനയില്ലെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് മാറ്രി. പാചക എണ്ണ, മുട്ട, പാലുൽപ്പന്നങ്ങൾ, അരി, പഞ്ചസാര, കോഴി, പയർവർഗ്ഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിങ്ങനെ ഒന്‍പത് അടിസ്ഥാന ഉപഭോക്തൃ ഇനങ്ങളുടെ വില മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ അൽ മാറ്രി യൂണിയൻ കോപ്പ്, ലുലു തുടങ്ങിയ അഞ്ച് പ്രധാന ഔട്ട്‌ലെറ്റുകളിൽ പര്യടനം നടത്തി. “ഒന്‍പത് അടിസ്ഥാന ഉപഭോക്തൃ ഉത്പന്നങ്ങളുടെ പുതിയ വിലനിർണ്ണയനയം നടപ്പിലാക്കാൻ വിൽപ്പന ഔട്ട്ലെറ്റുകൾ പ്രതിജ്ഞാബദ്ധമാണെന്നും അവ ന്യായരഹിതമായി ഉയർത്തുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിലും ഉത്പന്ന വില ഉപഭോക്താക്കൾക്ക് വ്യക്തമായി പ്രദർശിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചതായി” അദ്ദേഹം പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും മത്സരം വർധിപ്പിക്കുന്നതിനുമായി മുൻകൂർ അനുമതിയില്ലാതെ ചില്ലറ വ്യാപാരികൾക്ക് ഒന്‍പത് അടിസ്ഥാന ഉപഭോക്തൃ വസ്തുക്കളുടെ വില വർധിപ്പിക്കാൻ കഴിയില്ലെന്ന് 2024 ഡിസംബറിൽ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. 2025 മുതൽ അടിസ്ഥാനസാധനങ്ങളുടെ വിലയിൽ തുടർച്ചയായി രണ്ട് വർധനവുകള്‍ ഉണ്ടായി. അതിനിടയില്‍ കുറഞ്ഞത് ആറുമാസമെങ്കിലും ഉണ്ടായിരിക്കും.
Home
living in uae
No Price Hikes Products UAE: യുഎഇയിലെ റമദാൻ: അടിസ്ഥാന ഉപഭോക്തൃ ഉത്പന്നങ്ങൾക്ക് വിലവർധന വിശദീകരിച്ച് മന്ത്രി