Weight Loss Challenge UAE അബുദാബി: അമിതവണ്ണമുള്ളവരുടെ എല്ലായ്പ്പോഴുമുള്ള ആശങ്കയാണ് ഭാരം കുറയ്ക്കുകയെന്നത്. അതിനായി അനവധി പണവും മുടക്കാനും മടിയില്ല. എന്നാല്‍, ഭാരം കുറയ്ക്കുന്നതോടൊപ്പം പണം ഇങ്ങോട്ട് കിട്ടിയാലോ. അതെ, യുഎഇയുടെ വാര്‍ഷിക ശരീരഭാരം കുറയ്ക്കുന്ന ചലഞ്ചിലൂടെ (വെയ്റ്റ് ലോസ് ചലഞ്ച്) ഇത് സാധ്യമാകും. ചലഞ്ചില്‍ പങ്കെടുത്ത് ഓരോ കിലോഗ്രാം ഭാരവും കുറയുന്നതോടൊപ്പം 300 ദിര്‍ഹം വരെ നേടാനുള്ള അവസരമുണ്ട്. 12 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന റാസ് അല്‍ ഖൈമ വെയ്റ്റ് ലോസ് ചലഞ്ച് ഫെബ്രുവരി 1 മുതല്‍ മെയ് 22 വരെയാണ് നടക്കുന്നത്. ചലഞ്ചില്‍ പങ്കെടുക്കുന്നതിനായി രജിസ്ട്രേഷന്‍ നിലവില്‍ തുറന്നിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ഈ വർഷം കുടുംബങ്ങള്‍ക്ക് ഒരുമിച്ച് പങ്കെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പുതിയ കാറ്റഗറി തന്നെ സംഘാടകർ ചേർത്തിട്ടുണ്ട്. ‘ഫിസിക്കൽ വിഭാഗത്തിൽ’ പങ്കെടുക്കുന്ന ഏറ്റവും മികച്ച പുരുഷ – സ്ത്രീകൾക്ക് ഒരു കിലോഗ്രാം ഭാരക്കുറച്ചാല്‍ 300 ദിർഹം, 200 ദിർഹം, 100 ദിർഹം എന്നിങ്ങനെ ക്യാഷ് പ്രൈസുകൾ ലഭിക്കും. ‘വെർച്വൽ വിഭാഗം’ പങ്കെടുക്കുന്നവർക്ക് താമസസൗകര്യങ്ങൾ, ആരോഗ്യപാക്കേജുകൾ, ഡൈനിങ് വൗച്ചറുകൾ, ജിം അംഗത്വങ്ങൾ എന്നിവയും ലഭിക്കും. റാക് ഹോസ്പിറ്റൽ പറയുന്നതനുസരിച്ച്, യുഎഇയിലെ 40 ശതമാനം മുതിർന്നവരിലും 40 ശതമാനം കുട്ടികളിലും പൊണ്ണത്തടിയുണ്ട്. ഇത് പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകള്‍ക്ക് കാരണമാകുന്നു. “യുഎഇയിൽ മാത്രമല്ല ആഗോളതലത്തിലും ഈ സംരംഭം ശ്രദ്ധ നേടിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികൾ ചലഞ്ചില്‍ ചേരാൻ താത്പര്യം പ്രകടിപ്പിച്ചു”, ആർഎകെ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. റാസ സിദ്ദിഖി പറഞ്ഞു.
Home
living in uae
Weight Loss Challenge UAE: ‘ഭാരം കുറയ്ക്കൂ, കുറയ്ക്കുന്ന ഓരോ കിലോയ്ക്കും 300 ദിര്‍ഹം വീതം നേടൂ’; യുഎഇയിലെ വേറിട്ട ചലഞ്ച്