Advertisment
Malayali Man Died പത്തനംതിട്ട: നീന്തല്‍ക്കുളത്തില്‍ വീണ് യുവാവ് മുങ്ങിമരിച്ചു. ഷാർജയിലാണ് സംഭവം. കിടങ്ങന്നൂർ നാൽക്കാലിക്കൽ പീടികയിൽ ജോൺസൺ തോമസിന്‍റെ മകൻ ജോവ ജോൺസൺ തോമസ് (20) ആണ് മരിച്ചത്. ഞായർ (ഫെബ്രുവരി ഒന്‍പത്) രാത്രിയാണ് സംഭവം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv നീന്തൽക്കുളത്തിന്‍റെ സമീപത്തുകൂടി ഫോണിൽ സംസാരിച്ച് നടന്നുപോകുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ജോവ ഷാർജയിൽ എത്തിയിട്ട് ഒന്‍പത് മാസമായി. ഓയിൽ കമ്പനിയിൽ കെമിക്കൽ ലാബ് അസിസ്റ്റന്‍റായി ജോലി ചെയ്യുകയാണ്. ജോവയുടെ പിതാവ് ജോൺസൺ ഫുജൈറയിൽ അലുമിനിയം ഫാബ്രിക്കേഷൻ കട നടത്തുകയാണ്.
Advertisment