New Shopping Mall in Dubai: യുഎഇയില്‍ ഇതാ ഒരു പുതിയ മെഗാ മാൾ; 100 ലധികം സ്റ്റോറുകളും 900 പാര്‍ക്കിങ് ഏരിയകളും

New Shopping Mall in Dubai ദുബായ്: യുഎഇയില്‍ പുതിയ മെഗാ മാള്‍ വരുന്നു. ദുബായുടെ സമീപപ്രദേശമായ നാദ് അല്‍ ഷെബയിലാണ് ഈ മാള്‍ വരിക. 500,000 ചതുരശ്ര അടി വിസ്തീർണ്ണമാണ് ഈ മാളിനുള്ളത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ മാളിന്‍റെ വ്യത്യസ്താനുഭവം ആസ്വദിക്കാന്‍ കഴിയും. ഫിറ്റ്നസ്, റീട്ടെയിൽ, വിനോദം, ഫുഡ് ആന്‍ഡ് ബിവറേജ്സ്, ഹെൽത്ത്കെയർ എന്നിവയിലുടനീളം 100ലധികം സ്റ്റോറുകൾ ഈ മാളില്‍ ഉൾക്കൊള്ളും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ആളുകളുടെ അഭിരുചി അനുസരിച്ച് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. വെല്‍നസ് സൗകര്യങ്ങളാണ് വേണ്ടതെങ്കില്‍ റൂഫ്ടോപ്പ് ജിം, പൂള്‍ എന്നിവ ഉണ്ടാകും. ഷോപ്പിങിന് ഇഷ്ടമുള്ളവര്‍ക്ക് വ്യത്യസ്ത ഷോപ്പിങ് അനുഭവം ആസ്വദിക്കാം. 900 ലധികം പാര്‍ക്കിങ് ഏരിയകളുമുണ്ടാകും. ഭക്ഷണത്തിൻ്റെ കാര്യത്തിലാണെങ്കില്‍ മാളില്‍ വ്യത്യസ്ത വിഭവങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് റസ്റ്റോറന്‍റുകളുണ്ടാകും. ചുരുക്കത്തിൽ, നാദ് അൽ ഷെബ മാൾ ഒരു സാധാരണ ഷോപ്പിങ് കേന്ദ്രം മാത്രമല്ല, സൗകര്യത്തിൻ്റെയും ശൈലിയുടെയും കമ്മ്യൂണിറ്റിയുടെയും കേന്ദ്രമായി ഇതിനെ വിശേഷിപ്പിക്കുന്നു. ദുബായിൽ ഷോപ്പിങ് നടത്താനും ഭക്ഷണം കഴിക്കാനും ജോലി ചെയ്യാനും കളിക്കാനും ജീവിതം ആസ്വദിക്കാനും കഴിയുന്ന ഒരു സ്ഥലം കൂടിയാണിവിടം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group