Posted By saritha Posted On

Shaaban in UAE: റമദാൻ 2025: യുഎഇയിൽ ഷഅബാൻ ആരംഭിക്കുന്നത്….

Shaaban in UAE അബുദാബി: ഹിജ്‌റി മാസമായ ഷാബാൻ ജനുവരി 31 വെള്ളിയാഴ്ച ആരംഭിക്കുമെന്ന് യുഎഇ ജ്യോതിശാസ്ത്ര കേന്ദ്രം. ചൊവ്വാഴ്ച (ഇന്ന്) സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ ആചരിക്കുന്ന റമദാൻ മാസത്തിന് മുന്‍പുള്ള മാസമാണ് ഷഅബാൻ. റമദാൻ എപ്പോൾ ആരംഭിക്കുമെന്ന് നിർണയിക്കാൻ ഷഅബാൻ 29-ാം ദിവസം മുസ്ലീം രാജ്യങ്ങൾ ചന്ദ്രദര്‍ശനം നടത്തും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz വിശുദ്ധ മാസത്തിൻ്റെ ആരംഭം പ്രഖ്യാപിക്കാൻ അധികാരികൾക്ക് റമദാൻ ചന്ദ്രക്കല നഗ്നനേത്രങ്ങളില്‍ ദൃശ്യമാകണം. ഈ വർഷം മുസ്ലീങ്ങൾ നോമ്പ് ആരംഭിക്കുന്ന കൃത്യമായ തീയതി ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങളെ ആശ്രയിച്ചിരിക്കുന്നെങ്കിലും അത് മിക്കവാറും മാർച്ച് 1 ന് ആരംഭിക്കാനാണ് സാധ്യത.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *