അബുദാബിയിൽ നിന്ന് ദുബായിലേക്ക് ഇനി അരമണിക്കൂറിനകം എത്താൻ സഹായിക്കുന്ന ഹൈസ്പീഡ് റെയിൽ പദ്ധതി ഇത്തിഹാദ് റെയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒന്നര മണിക്കൂർ കാറിലും രണ്ടര മണിക്കൂർ അതിവേഗ റെയിൽ സൗകര്യം വരുന്നതോടെ 30 മിനിറ്റായി ആണ് കുറയുക. “രണ്ട് എമിറേറ്റുകൾക്കിടയിൽ യാത്ര ചെയ്യുന്ന ആളുകൾക്ക് നിലവിൽ ധാരാളം വെല്ലുവിളികൾ നേരിടുന്നുണ്ട്. ലഭ്യമായ ഓപ്ഷനുകൾ ചെലവേറിയതും പരിസ്ഥിതി സൗഹൃദപരമല്ലാത്തതും വളരെ സമയമെടുക്കുന്നതുമാണ്. നഗരങ്ങൾക്കിടയിലുള്ള സ്വതന്ത്രമായ ഒഴുക്ക് ഇത്തിഹാദ് റെയിൽ യാഥാർത്ഥ്യമാകുന്നതോടെ യാത്രകൾ സുഗമമാക്കും.” ഇത്തിഹാദ് റെയിൽ യുഎഇയിലെ ആദ്യത്തെ അതിവേഗ, പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പാസഞ്ചർ ട്രെയിനാണ്. ഇത് യാത്രക്കാർക്ക് ദുബായ്ക്കും അബുദാബിക്കും ഇടയിൽ വെറും 30 മിനിറ്റിനുള്ളിൽ യാത്ര സമയം നൽകുന്നു. ആറ് മേഖലകളിലായി സ്റ്റേഷനുകൾ നിർമ്മിക്കും. റീം ദ്വീപ്, സാദിയാത്ത്, യാസ് ദ്വീപ്, അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, ദുബായിലെ അൽ ജദ്ദാഫ് എന്നിവയ്ക്ക് സമീപമാണ്. പ്രവർത്തനം എപ്പോൾ ആരംഭിക്കുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ ലഭ്യമല്ല. 350 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ ഇലക്ട്രിക് എത്തിഹാദ് റെയിൽ സർവീസ് ലോകത്തിലെ ഏറ്റവും വേഗതയേറിയ പാസഞ്ചർ ട്രെയിനുകളിൽ ഒന്നായിരിക്കും. ശരാശരി 320 കിലോമീറ്റർ വേഗതയിൽ പ്രവർത്തിക്കുന്ന ഫ്രാൻസിലെ ഐക്കണിക് ഹൈ-സ്പീഡ് ടിജിവിയേക്കാൾ വേഗതയുള്ളതായിരിക്കും ഇത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzനിലവിൽ, ഏറ്റവും വേഗതയേറിയത് 460 കിലോമീറ്റർ പരമാവധി പ്രവർത്തന വേഗതയുള്ള ഷാങ്ഹായ് ട്രാൻസ്റാപ്പിഡ് ആണെന്ന് കരുതപ്പെടുന്നു.
ethihad rail; ഇത്തിഹാദ് റെയിൽ ദുബായ്-അബുദാബി ട്രെയിൻ നിരക്ക്, സമയം എന്നിവയെക്കുറിച്ച് കൂടുതൽ അറിയാം
Advertisment
Advertisment