യുഎഇ ഉൾപ്പടെയുള്ള ​ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് കൂടുതൽ ആനുകൂല്യങ്ങളുമായി ഈ എയർലൈൻ

ഇന്ത്യയിൽ നിന്ന് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസി യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ് രം​ഗത്ത്. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ 10 കിലോ ബാഗേജ് കൂടി സൗജന്യമായി കൊണ്ടുപോകാം. ഫലത്തിൽ കുഞ്ഞിനും മുതിർന്നയാൾക്കും കൂടി കൊണ്ടുപോകാവുന്ന സൗജന്യ ബാഗേജിന്റെ പരിധി 47 കിലോ ആയി മാറ്റിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾ കൂടാതെ സിങ്കപ്പൂരിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലും പുതിയ ആനുകൂല്യങ്ങൾ ലഭ്യമാണ്. നിലവിൽ 19 ഇന്ത്യൻ നഗരങ്ങളിൽ നിന്ന് 13 ഗൾഫ് നഗരങ്ങളിലേക്ക് ആഴ്ചയിൽ 450 വിമാന സർവ്വീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നുണ്ട്. കമ്പനി 400 വിമാനങ്ങളാണ് പ്രതിദിനം ഓപ്പറേറ്റ് ചെയ്യുന്നത്. 30 കിലോ ചെക്ക് ഇൻ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും കൊണ്ടുപോകാമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. ഇത് കൂടാതെ, ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് വേണ്ടി എക്സ്പ്രസ് ലൈറ്റ് എന്ന പേരിൽ കുറഞ്ഞ നിരക്കിൽ പുതിയ ടിക്കറ്റും അവതരിപ്പിച്ചിട്ടുണ്ട്. എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകാർക്ക് മൂന്നുകിലോ സൗജന്യ ഹാൻഡ് ബാഗേജ് കൈയിൽ കരുതാം.

ലൈറ്റ് ടിക്കറ്റ് എടുത്തവർക്ക് പിന്നീട് വേണമെങ്കിൽ പണം നൽകി കൂടുതൽ ബാഗേജ് കൊണ്ടുപോകാം. അന്താരാഷ്ട്ര യാത്രക്കാർക്ക് 20 കിലോവരെയാണ് ഇത്തരത്തിൽ അധികമായി കരുതാവുന്ന ചെക്ക് ഇൻ ബാഗേജ്. ബിസിനസ് ക്ലാസിന് തുല്യമായ എക്സ്പ്രസ് ബിസ് ടിക്കറ്റ് എടുക്കുന്നവർക്ക് 40 കിലോ വരെ ചെക്ക് ഇൻ ബാഗേജ് അനുവദിക്കും. ബിസ് ടിക്കറ്റുകളിൽ റിക്ലൈനർ സീറ്റ്, കാലുകൾ മുന്നോട്ടുവെക്കാൻ കൂടുതൽ സ്ഥലം, ചെക്ക് ഇൻ ബാഗേജിൽ മുൻഗണന, ഭക്ഷണം എന്നിവയെല്ലാം ലഭിക്കും. ത്രക്കാർക്ക് സംഗീത ഉപകരണങ്ങൾ സൗജന്യമായി കൈയിൽ കരുതാം. എന്നാൽ, പരമാവധി വലുപ്പം 56 സെ.മീ x 36 സെ.മീ x 23 സെ.മീ ആയി നിശ്ചയിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz  ഇതിനേക്കാൾ വലുത് കൊണ്ടുപോകാൻ അധികമായി ഒരു സീറ്റ് കൂടി ബുക്ക് ചെയ്യണം. എന്നാൽ, ഉപകരണത്തിന്റെ ഭാരം 75 കിലോയിൽ കൂടരുത്. പണം നൽകി പ്രത്യേകമായി ചെക്ക് ഇൻ ചെയ്തും ഉപകരണം കൊണ്ടുപോകാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group