Sheikh Hamdan Bin Rashid Al Maktoum Award: കടലും കടന്ന് പ്രശസ്തി; യുഎഇയിലെ പരമോന്നത വിദ്യാഭ്യാസ അവാര്‍ഡ് നേടി മലയാളി വിദ്യാര്‍ഥിനി

Sheikh Hamdan Bin Rashid Al Maktoum Award ദുബായ്: യുഎഇയിലെ മികച്ച വിദ്യാര്‍ഥിയായി മലയാളി പെണ്‍കുട്ടി. രാജ്യത്തെ മികച്ച വിദ്യാർഥികൾക്ക് സർക്കാർ നൽകുന്ന അവാര്‍ഡായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തും ഫൗണ്ടേഷൻ അവാര്‍ഡാണ് മലയാളി വിദ്യാർഥി കരസ്ഥമാക്കിയത്. അല്‍ഐയ്ന്‍ ഇന്ത്യന്‍ സ്കൂളില്‍ 12ാം ക്ലാസ് വിദ്യാര്‍ഥിനിയായ അപര്‍ണാ അനില്‍ നായരാണ് ഈ നേട്ടം സ്വന്തമാക്കിയത്. പഠനം മാത്രമല്ല, അതോടൊപ്പം പാഠ്യേതര രംഗത്തും മികവ് കാട്ടുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഈ അവാര്‍ഡ് ലഭിക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz അവാര്‍ഡിനോടൊപ്പം യുഎഇയിലും വിദേശരാജ്യങ്ങളിലും ഉന്നതവിദ്യാഭ്യാസത്തിന് സ്കോളര്‍ഷിപ്പും ലഭിക്കും. പരീക്ഷയിലെ മാര്‍ക്ക്, പരിസ്ഥിതി പ്രവര്‍ത്തനം, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, രാജ്യത്തിന് വേണ്ടി ചെയ്ത സേവനങ്ങള്‍ എന്നിവയാണ് ഈ അവാര്‍ഡിനായി പ്രധാനമായും പരിഗണിക്കുന്നത്. എൻഎസ്എസ് അൽഐൻ കമ്മിറ്റി പ്രസിഡന്‍റും ഫാർമസിസ്റ്റുമായ അനിൽ വി നായരുടെയും അൽഐൻ സെഹയിൽ നഴ്സായ അഞ്ജലി വിധുധാസിന്‍റെയും മകളാണ് അപർണ. തിരുവല്ല പാലിയേക്കര സ്വദേശികളാണ്. ഇന്ത്യൻ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥി അരവിന്ദ് അനിൽ നായരാണ് സഹോദരൻ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group