Sexually Misbehaved Foreign Woman തിരുവനന്തപുരം: വിദേശവനിതയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റിലായി. കൊല്ലം ഓടനാവട്ടം സ്വദേശി ആദര്‍ശാണ് (25) വര്‍ക്കല പോലീസിന്‍റെ പിടിയിലായത്. വര്‍ക്കലയിലെ മസാജ് പാര്‍ലറിലെത്തിയ വിദേശവനിതയോട് ഇയാള്‍ ലൈംഗികാത്രികമം കാട്ടുകയായിരുന്നു. വര്‍ക്കല പാപനാശം ഹെലിപ്പാടിന് സമീപത്തെ മസാജ് സെന്‍ററിലാണ് സംഭവം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz കാലിഫോര്‍ണിയ സ്വദേശിനിയായ നാൽപ്പത്താറുകാരിയോടാണ് മസാജിനിടെ യുവാവ് അതിക്രമം കാണിച്ചത്. ട്രീറ്റ്മെന്‍റ് മസാജിന്‍റെ പേരിൽ കൂടുതൽ സമയം ചെലവഴിക്കുകയും യുവാവ് അപമര്യാദയായി പെരുമാറുകയും ചെയ്യുകയായിരുന്നു. ഉടന്‍തന്നെ വിദേശവനിത പ്രതികരിക്കുകയും പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Home
kerala
Sexually Misbehaved Foreign Woman: ട്രീറ്റ്മെന്‍റ് മസാജിന്‍റെ പേരിൽ കൂടുതൽ സമയം ചെലവഴിച്ചു, വിദേശവനിതയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍
Related Posts

’90കളിലെ ആ വൈബ്’, പഴമയെ കൂട്ടുപിടിച്ച്, പുരാതനവസ്തുക്കള്‍ ശേഖരിച്ച് ജീവിക്കുന്ന മലയാളി, അങ്ങ് യുഎഇയില്‍
