Psychologist Sexually Assaulted Students: രാത്രിയില്‍ കൗണ്‍സിലിങ്, ഫീസ് 9 ലക്ഷം, ലൈംഗീകാതിക്രമം നടത്തിയത് നിരവധി വിദ്യാര്‍ഥികളെ, ഫോണില്‍ വീഡിയോകളും ചിത്രങ്ങളും

Psychologist Sexually Assaulted Students നാഗ്പൂര്‍: നിരവധി വിദ്യാര്‍ഥിനികളെ ലൈംഗീകമായി പീഡിപ്പിച്ച കരിയര്‍ കൗണ്‍സിലിങ് വിദഗ്ധന്‍ അറസ്റ്റില്‍. നാഗ്പൂരിലെ സ്വന്തം വീട്ടിലായിരുന്നു ഇയാള്‍ കൗണ്‍സിലിങ് നടത്തിവന്നിരുന്നത്. ഇതിന്‍റെ മറവിലായിരുന്നു പീഡനം. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഇയാൾ ഇത്തരത്തിൽ വിദ്യാര്‍ഥിനികളെ പീഡിപ്പിക്കുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. വർഷത്തിൽ 9 ലക്ഷം രൂപയാണ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളിൽ നിന്ന് കൗൺസിലിങ് സെഷന് വേണ്ടി പ്രതി വാങ്ങിച്ചിരുന്നത്. പീഡനത്തിനിരയായ പെൺകുട്ടികളിൽ ഒരാൾ പോലീസിൽ പരാതിപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയുന്നത്.കൂടാതെ, ഇയാള്‍ പെൺകുട്ടികളുടെ വീഡിയോകളും ചിത്രങ്ങളും ഫോണിൽ പകർത്തിയിരുന്നെന്നും ഇത് കാണിച്ച് വിദ്യാര്‍ഥിനികളെ നിരന്തരം ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz തെറാപ്പിക്ക് വേണ്ടി അർദ്ധരാത്രിയിലായിരുന്നു ഇയാൾ വിദ്യാര്‍ഥിനികളെ തന്‍റെ ചേംബറിലേക്ക് വിളിപ്പിക്കാറുള്ളത്. ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങളിൽ നിന്നും മറ്റുള്ള മാനസിക പിരിമുറുക്കങ്ങള്‍ക്കുള്ള പരിഹാരമെന്നോണമായിരുന്നു ഇയാൾ വിദ്യാര്‍ഥിനികൾക്ക് കൗൺസിലിങ് നൽകിയിരുന്നത്. രണ്ട് മാസം മുന്‍പാണ് സംഭവം പുറം ലോകമറിയുന്നത്. ഇതിന് പിന്നാലെ പീഡനത്തിനിരയായ പല വിദ്യാര്‍ഥിനികളും രംഗത്തെത്തുകയായിരുന്നു. ഹുഡ്കേശ്വർ പോലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയുടെ ഭാര്യ ഉൾപ്പെടെ മൂന്ന് പേർക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരകളിൽ പലരും പ്രായപൂർത്തിയാകാത്തവരാണ്. പെൺകുട്ടികൾക്ക് ലഹരിവസ്തുക്കൾ നൽകിയതിന് ശേഷമാണ് ഇയാൾ പീഡിപ്പിച്ചിരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group