Malayali Abu Dhabi Big Ticket: ഒറ്റയ്ക്ക് വാങ്ങിയ ടിക്കറ്റ്, അഞ്ച് വര്‍ഷമായി മുടങ്ങാതെ എടുക്കുന്നു, ഒടുവില്‍ മലയാളിക്ക് ബിഗ് ടിക്കറ്റിന്‍റെ…

Malayali Abu Dhabi Big Ticket അബുദാബി: ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ കോടിപതിയായത് മലയാളി. പ്രവാസി മലയാളിയായ അബ്ദുള്ള സുലൈമാനെ തേടിയാണ് ആ ഭാഗ്യം എത്തിയത്. ബിഗ് ടിക്കറ്റിന്‍റെ ഇലക്ട്രോണിക് നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം അതായത് രണ്ട് കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് സ്വന്തമാക്കിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ മാസവും മുടങ്ങാതെ ബിഗ് ടിക്കറ്റ് പരീക്ഷിച്ചിരുന്നയാളാണ് അബ്ദുള്ള. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് അബ്ദുള്ളയുടെ സ്വപ്നം സാക്ഷാത്കരിച്ചത്. 10 വര്‍ഷം യുഎഇയില്‍ ജോലി ചെയ്തിരുന്ന അബ്ദുള്ള ഇപ്പോള്‍ സൗദി അറേബ്യയിലാണുള്ളത്. 019362 എന്ന ടിക്കറ്റ് നമ്പറാണ് അബ്ദുള്ളയുടെ തലവര മാറ്റിയത്. ഒറ്റയ്ക്ക് വാങ്ങിയ ടിക്കറ്റിനാണ് അദ്ദേഹം കോടിപതിയായത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group