ദുബായ്: അപകടത്തില്‍ തളര്‍ന്നില്ല, 24 എച്ച് ദുബായ് 2025 എന്‍ഡ്യൂറന്‍സ് റേസില്‍ മൂന്നാം സ്ഥാനം നേടി തമിഴ് സൂപ്പര്‍താരം അജിത് കുമാറിന്‍റെ ടീം. 991 വിഭാഗത്തിൽ തമിഴ് ടീം അജിത് കുമാർ റേസിങ് ഡ്രൈവറായ ബൈ ബാസ് കോറ്റൻ മൂന്നാം സ്ഥാനം കരസ്ഥമാക്കിയെന്നാണ് വിവരം. അദ്ദേഹത്തിൻ്റെ മാനേജർ സുരേഷ് ചന്ദ്ര സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് വിവരം അറിയിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ജിടി 4 വിഭാഗത്തിൽ സ്പിരിറ്റ് ഓഫ് ദി റേസ് അംഗീകാരവും താരത്തിന് ലഭിച്ചു. നേരത്തെ പരിശീലനത്തിനിടെ ബ്രേക്ക് തകരാർ മൂലം അപകടം സംഭവിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുന്‍പാണ് അജിത്ത് ഒരു കാർ അപകടത്തിൽ പെട്ടതായി കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Home
dubai
അപകടത്തിന് ശേഷം തിരിച്ചുവരവ്; റേസിങിലും ‘തല’ ഉയര്‍ത്തി അജിത്ത്; ദുബായ് 24 എച്ച് കാറോട്ടത്തില്‍ വിജയം