UAE Accident Death: യുഎഇ: ബൈക്ക് അപകടത്തിൽ രണ്ട് പെൺകുട്ടികൾക്ക് ദാരുണാന്ത്യം

UAE Accident Death റാസ് അല്‍ ഖൈമ: ബൈക്ക് അപകടത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ചയാണ് വാഹനാപകടം ഉണ്ടായത്. 14, 15 വയസുള്ള പെൺകുട്ടികളാണ് മരിച്ചതെന്ന് റാസ് അല്‍ ഖൈമ പോലീസ് സ്ഥിരീകരിച്ചു. ഇൻ്റേണൽ റോഡിലൂടെ ബൈക്കിൽ പോകുകയായിരുന്ന പെണ്‍കുട്ടികളെ പിന്നിൽനിന്ന് കാർ ഇടിക്കുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു, അപകടത്തില്‍ കാര്‍ ഡ്രൈവറായ 37 കാരനെ അറസ്റ്റ് ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികൾക്ക് മരണം സംഭവിച്ചിരുന്നു. യുഎഇയില്‍ മാരകമായ അപകടങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങളിലൊന്നാണ് അശ്രദ്ധമായ ഡ്രൈവിങ്. രാജ്യത്തെ മൊത്തം റോഡ് മരണങ്ങളിൽ 25 ശതമാനവും അശ്രദ്ധമായ ഡ്രൈവിങ് മൂലമാണ്. അശ്രദ്ധമായി വാഹനം ഓടിക്കുന്നതിന് 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിൻ്റും ലഭിക്കും. വാഹനമോടിക്കുമ്പോൾ എല്ലാത്തരം അശ്രദ്ധയും ഒഴിവാക്കണമെന്ന് റാക് പോലീസ് ഡ്രൈവർമാരോട് അഭ്യർഥിച്ചു. ഇത് മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy