Advertisment

Rent Hike in Abu Dhabi: വാടക വർധനയിൽ വലയുന്നോ പ്രവാസി കുടുംബങ്ങൾ

Advertisment

Rent Hike in Abu Dhabi അബുദാബി: കുത്തനെയുള്ള വാടകനിരക്കില്‍ വലഞ്ഞ് അബുദാബിയിലെ പ്രവാസി കുടുംബങ്ങള്‍. കുറഞ്ഞനിരക്കില്‍ രാജ്യതലസ്ഥാനത്ത് വാടകയ്ക്ക് താമസസ്ഥലം കിട്ടാനില്ല. മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റമെന്ന് വിചാരിച്ചാല്‍ അതിന് മാര്‍ഗമില്ല. പുതുതായി വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പുതുക്കുന്നവരെക്കാള്‍ കൂടിയ നിരക്കാണ് വിവിധ കമ്പനികളും കെട്ടിടഉടമകളും ഈടാക്കുന്നത്. ദുബായ് മാതൃക പിന്തുടരണമെന്നാണ് പ്രവാസികള്‍ക്കിടയില്‍ ഉയരുന്ന ആവശ്യം. ദുബായില്‍ പഴയ കെട്ടിടങ്ങള്‍ക്ക് വാടക വര്‍ധിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നാണ് ഉയര്‍ന്ന ആവശ്യം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz അബുദാബിയില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ് മുസഫ റസിഡന്‍ഷ്യല്‍ ഏരിയകള്‍. ഇവിടെ താമസിക്കാന്‍ ഫ്ലാറ്റുകള്‍ കിട്ടാനില്ല. അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെയാണ് കെട്ടിട ഉടമകള്‍ വാടകനിരക്ക് കൂട്ടിയത്. മുസഫയില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാത്തതും നിലവിലുള്ളവയില്‍ ആളുകള്‍ ഉള്ളതിനാലും ആവശ്യം കൂടിവരികയാണ്. നിലവിലുള്ള വാടകയെക്കാൾ 5,000 മുതൽ 20,000 ദിർഹം വരെയാണ് കെട്ടിട ഉടമകള്‍ കൂട്ടിയത്. വാടകയ്ക്ക് പുറമേ, 5000 ദിർഹം ഡിപ്പോസിറ്റ്, 1000 ദിർഹം ജലവൈദ്യുതി ഡിപ്പോസിറ്റ്, 5% വാറ്റ്, ഇന്‍റർനെറ്റ്, റജിസ്ട്രേഷൻ ഫീസ്, കെട്ടിടത്തിന്‍റെ വാച്ച്മാനുള്ള തുക, ബ്രോക്കര്‍മാരുടെ കമ്മീഷന്‍ എന്നിവ കൂടി ചേർത്താൽ തുക ഇരട്ടിയാകും.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group