Advertisment

യുഎഇ: ദേഹോപദ്രവത്തില്‍ ഭാര്യയ്ക്ക് 3% വൈകല്യം; യുവാവിന് കടുത്ത ശിക്ഷ

Advertisment

അബുദാബി: വഴക്കിനിടെ ഭാര്യയെ മര്‍ദിച്ചതിന് യുവാവിന് തടവുശിക്ഷയും നാടുകടത്തലും. ആക്രമണത്തില്‍ യുവതിയുടെ കൈയ്ക്ക് പൊട്ടലും മൂന്ന് ശതമാനം സ്ഥിരമായ വൈകല്യവുമുണ്ടായി. 2023 ജൂലൈ 1 നാണ് സംഭവം. ഏഷ്യന്‍ പൗരരായ ദമ്പതികള്‍ സായിദ് റോഡിലൂടെ വാഹനമോടിക്കുന്നതിനിടെയാണ് സംഭവം. കാറിനുള്ളില്‍വെച്ച് തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ ഇടതുകൈയില്‍ പിടിച്ച് വളച്ചൊടിക്കുകയും ബലമായി പിറകിലേക്ക് തള്ളുകയും ചെയ്തെന്ന് കോടതി രേഖകള്‍ വ്യക്തമാക്കി. ശേഷം, യുവതി റാഷിദ് ആശുപത്രിയില്‍ ചികിത്സ തേടി. ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz എന്നിരുന്നാലും, പരിക്ക് മൂന്ന് ശതമാനം സ്ഥിരമായ വൈകല്യത്തിലേക്ക് നയിച്ചു. യുവതി ജൂലൈ 5 ന് ദുബായ് പോലീസില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബറിലും നവംബറിലും നടത്തിയ ഫോറൻസിക് പരിശോധനകൾ യുവതിയുടെ പരാതിയെ പിന്തുണച്ചു. പോലീസ് ചോദ്യം ചെയ്യലിൽ, ഭര്‍ത്താവ് കുറ്റം സമ്മതിച്ചു. എന്നാൽ, വീഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഹാജരായപ്പോൾ കുറ്റം നിഷേധിച്ചു. കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച 2021-ലെ 31-ാം നമ്പർ ഫെഡറൽ ഡിക്രി നിയമത്തിലെ ആർട്ടിക്കിൾ 389 പ്രകാരം ഭർത്താവിൻ്റെ ആക്രമണത്തില്‍ യുവതിയ്ക്കുണ്ടായത് സ്ഥരമായ വൈകല്യമാണെന്ന് ജഡ്ജിമാർ വിധിച്ചു. നാടുകടത്തലിനുശേഷം മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചു. വിധിക്കെതിരെ പ്രതി അപ്പീൽ നൽകി. അപ്പീൽ കോടതിയിൽ ജനുവരി 13ന് ആദ്യവാദം കേൾക്കും.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group