Passengers Stranded at Airport കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നൂറിലധികം യാത്രക്കാര്‍ കുടുങ്ങി. മലേഷ്യയിലേക്ക് പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. പൈലറ്റിന്‍റെ ഡ്യൂട്ടി സമയം കഴിഞ്ഞ് പോയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ ദുരിതത്തിലായത്. ശനിയാഴ്ച രാത്രി 11 ന് മലേഷ്യയിലേക്ക് മലിന്‍ഡോ വിമാനത്തില്‍ പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് കുടുങ്ങിയത്. പിന്നാലെ, യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. മറ്റൊരു പൈലറ്റ് എത്തി ഇന്ന് (ജനുവരി 5) വൈകിട്ട് അഞ്ച് മണിക്ക് മാത്രമേ യാത്രക്കാരെ മലേഷ്യയിലേക്ക് കൊണ്ടുപോകുകയുള്ളൂ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz കനത്തമഞ്ഞിനെ തുടർന്ന് ഡല്‍ഹിയിൽ നിന്നുള്ള വിമാനങ്ങളെല്ലാം നെടുമ്പാശേരിയിൽ വൈകിയാണ് എത്തുന്നത്. ഇതിനിടെയാണ് പൈലറ്റിന്‍റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനെ തുടര്‍ന്ന് വിമാനം വൈകിയത്. വിമാനം പറത്താന്‍ ഒരു പൈലറ്റിന് നിശ്ചിതസമയം മാത്രമാണ് അനുമതിയുള്ളൂ. മെലിന്‍ഡോ എയര്‍ പോലുള്ള വിമാനക്കമ്പനികള്‍ക്ക് പ്രധാന സ്ഥലങ്ങളിലല്ലാതെ രണ്ടിൽ കൂടുതൽ പൈലറ്റുമാര്‍ ക്യാംപ് ചെയ്യാറില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നു.
Passengers Stranded at Airport: ജോലി കഴിഞ്ഞു പൈലറ്റ് പോയി; വിമാനത്താവളത്തിൽപെട്ട് യാത്രക്കാർ
Advertisment
Advertisment