അബുദാബി: റെസ്റ്റോറന്‍റില്‍നിന്ന് വന്‍തുക മോഷ്ടിച്ച് മാനേജര്‍ മുങ്ങി. റസ്‌റ്റോറൻ്റിൻ്റെ വരുമാനത്തിൽനിന്ന് അപഹരിച്ച 57,976 ദിർഹം തിരികെ നൽകാൻ അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്‌ട്രേറ്റീവ് കോടതി മുൻ റസ്റ്റോറൻ്റ് മാനേജരോട് ഉത്തരവിട്ടു. റസ്റ്റോറൻ്റിനുണ്ടായ സാമ്പത്തിക നാശനഷ്ടങ്ങൾക്ക് 5,000 ദിർഹം നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. സാമ്പത്തികവും ധാർമ്മികവുമായ നാശനഷ്ടങ്ങൾക്ക് കമ്പനിക്ക് 50,000 ദിർഹമാണ് നഷ്ടപരിഹാരം നൽകാന്‍ ആവശ്യപ്പെട്ടത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz കോടതിയിൽ സമർപ്പിച്ച ഫോറൻസിക് അക്കൗണ്ടിങ് റിപ്പോർട്ടിൽ പ്രതി 57,976 ദിർഹം തട്ടിയെടുത്തതായി കണ്ടെത്തി. വിശ്വാസവഞ്ചന കുറ്റം ചുമത്തി മാനേജര്‍ക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി. ബാങ്ക് കാർഡ് ഉപയോഗിച്ച് റെസ്റ്റോറൻ്റിൻ്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായി തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ ശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി. 876,345 ദിര്‍ഹമാണ് മാനേജര്‍ പിന്‍വലിച്ചത്. 818,424 ദിര്‍ഹം റെസ്റ്റോറന്‍റിന്‍റെ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചു. എന്നാല്‍, ബാക്കിയുള്ള 57,976 ദിർഹം സംബന്ധിച്ച രേഖകള്‍ ഉണ്ടായിരുന്നില്ല.
Home
living in uae
കണ്ടാൽ മാന്യൻ മാനേജർ, കമ്പനിയിൽ അതിവേഗം വിശ്വസ്തത നേടി, ശേഷം വൻതുക മോഷ്ടിച്ച് മുങ്ങി…