New Year Free Parking Abu Dhabi അബുദാബി: അബുദാബിയില്‍ ജനുവരി 1 ന് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ജനുവരി 2 വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് പുനരാരംഭിക്കും. കൂടാതെ, പുതുവത്സരാവധിക്കാലത്ത് മുസഫ എം-18 ട്രക്ക് പാർക്കിങ് സ്ഥലത്തെ പാർക്കിങ് ഫീസും സൗജന്യമായിരിക്കും. പൊതു അവധി ദിനമായ ബുധനാഴ്ച ഡാർബ് ടോൾ ഗേറ്റ് സംവിധാനം സൗജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ടോൾ ഗേറ്റ് ഫീസ് ജനുവരി 2 വ്യാഴാഴ്ച, തിരക്കേറിയ സമയങ്ങളിൽ (രാവിലെ ഏഴ് മുതൽ രാവിലെ ഒന്‍പത് വരെയും വൈകുന്നേരം അഞ്ച് മുതൽ ഏഴ് വരെയും) വീണ്ടും സജീവമാക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ഡ്രൈവർമാരോട് നിരോധിത സ്ഥലങ്ങളിൽ പാർക്കിങ് ഒഴിവാക്കണമെന്നും ഗതാഗത തടസമുണ്ടാക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. നിയുക്ത പാർക്കിങ് ഏരിയകളിൽ വാഹനമോടിക്കുന്നവർ കൃത്യമായി പാർക്ക് ചെയ്യണമെന്നും രാത്രി ഒന്‍പത് മുതൽ രാവിലെ എട്ട് വരെ റെസിഡൻഷ്യൽ പാർക്കിങ് സ്ഥലങ്ങളിൽ പാർക്കിങ് ഒഴിവാക്കണമെന്നും അഭ്യർഥിച്ചു.
Home
living in uae
New Year Free Parking Abu Dhabi: പുതുവർഷം 2025: യുഎഇയിലെ ഈ എമിറേറ്റില്‍ സൗജന്യ പാർക്കിങ്, ടോൾ ഗേറ്റ് സമയം പ്രഖ്യാപിച്ചു