അന്താരാഷ്ട്ര കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി ചുമത്താന്‍ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍; ലക്ഷ്യം…
അബുദാബി: അന്താരാഷ്ട്ര കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി ചുമത്താന്‍ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍. യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് അന്താരാഷ്ട്ര കമ്പനികളുടെ വരുമാനത്തില്‍ നികുതി ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത്. യുഎഇ കഴിഞ്ഞയാഴ്ചയും കുവൈത്ത് മന്ത്രിസഭാ യോഗം ഇന്നലെ ചേര്‍ന്ന യോഗത്തിലുമാണ് സമാന തീരുമാനം പ്രഖ്യാപിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ഒന്നിലേറെ രാജ്യങ്ങള്‍ നികുതിയുടെ പരിധിയില്‍ വരും. ഇരു രാജ്യങ്ങളും ജനുവരി 1 മുതല്‍ 15 ശതമാനം നികുതി ഏര്‍പ്പെടുത്തും. വിദേശകമ്പനികള്‍ സ്വന്തം രാജ്യത്തുനിന്ന് പണം കൊണ്ടുപോകുന്നത് തടയാനും നികുതി വെട്ടിപ്പ് തടയാനുമാണ് യുഎഇയും കുവൈത്തും പ്രധാനമായും നികുതിയിലൂടെ ലക്ഷ്യമിടുന്നത്. എമിറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ മൊത്ത വരുമാനത്തെ അടിസ്ഥാനമാക്കിയാണ് നികുതി ചുമത്താന്‍ യുഎഇ സര്‍ക്കാരിന്‍റെ തീരുമാനം.
Comments (0)