Posted By saritha Posted On

ഭര്‍തൃവീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്തത് പലതവണ, കൊല്ലുമെന്ന് ഭീഷണിയും മര്‍ദനവും; ഒടുവില്‍ പ്രതിയെ…

ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. ആറാട്ടുപുഴ കള്ളിക്കാട് ധനീഷ് ഭവനത്തിൽ ധനീഷ് (31) ആണ് പിടിയിലായത്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ബഹളം വെയ്ക്കുകയും തുടര്‍ന്ന് പ്രതി യുവതിയുടെ വായ പൊത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A പലതവണ യുവതിയെ പീഡനത്തിന് ഇരയാക്കി. കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ജോലി കഴിഞ്ഞ് കായംകുളം ബസ് സ്റ്റാന്‍ഡിലേക്ക് പോയ യുവതിയെ പ്രതിയുടെ ഓട്ടോയില്‍ ബലമായി പിടിച്ച് കയറ്റിക്കൊണ്ട് പോയിരുന്നു. എതിര്‍ത്തപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതായും പോലീസ് പറഞ്ഞു. കള്ളിക്കാട് ശിവ നടക്ഷേത്രത്തിന് സമീപം വെച്ചാണ് പ്രതിയായ ധനീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *