New Hand Baggage Regulations: പുതിയ ഹാൻഡ് ബാഗേജ് നിയന്ത്രണങ്ങൾ: യുഎഇയിൽനിന്ന് നാട്ടിലേക്ക് വരുന്നവർ അറിയുവാൻ

New Hand Baggage Regulations ദുബായ്: ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന യുഎഇക്കാര്‍ക്ക് പുതിയ ഹാന്‍‍ഡ് ബാഗേജ് നിയന്ത്രണങ്ങള്‍. സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ (ബിസിഎഎസ്), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ആണ് പുതിയ നിയന്ത്രണങ്ങള്‍ അറിയിച്ചത്. ഈ നിയന്ത്രണങ്ങൾ അനുസരിച്ച്, ലഗേജുകൾക്ക് കർശനമായ വലിപ്പവും ഭാരനിയന്ത്രണങ്ങളുമാണ് നടപ്പാക്കിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A സുരക്ഷയും എയർപോർട്ട് കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനാണ് നിയന്ത്രണങ്ങൾ നടപ്പാക്കിയത്. വിമാനയാത്രികര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം. മെയ് 2ന് മുന്‍പ് ബുക്ക് ചെയ്യുകയും അതിന് ശേഷം മാറ്റങ്ങള്‍ വരുത്തുകയും ചെയ്ത യാത്രക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ പിന്തുടരേണ്ടതാണ്. യാത്രക്കാര്‍ക്ക് വിമാനത്തിനുളളില്‍ ഒരു ബാഗ് മാത്രമേ കയ്യില്‍ വെയ്ക്കാന്‍ പാടുളളൂ. ഈ ബാഗിന്റെ ഭാരം ഏഴ് കിലോയില്‍ കൂടാനും പാടില്ല. മറ്റുളള എല്ലാ ബാഗുകളും ചെക്ക് ഇന്‍ ചെയ്യേണ്ടതുണ്ട്. ആഭ്യന്തര – അന്താരാഷ്ട്ര യാത്രകള്‍ക്ക് ഈ നിയന്ത്രണം ബാധകമായിരിക്കും. ഇക്കോണമി, പ്രീമിയം ഇക്കോണമി ക്ലാസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏഴ് കിലോയും ഫസ്റ്റ് ക്ലാസ് അല്ലെങ്കില്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 10 കിലോ വരെയും ഭാരമുളള ബാഗുകള്‍ കയ്യില്‍ കരുതാം. ഹാന്‍ഡ് ബാഗേജിന്‍റെ അളവ് സംബന്ധിച്ചും മാനദണ്ഡങ്ങളുണ്ട്. ബാഗിന്‍റെ ഉയരം 55 സെമീ, നീളം 40 സെമീ, വീതി 20 സെമീ അധികമാകാന്‍ പാടില്ല. ഭാരത്തിലോ അളവിലോ അധികമാണ് ലഗേജെങ്കില്‍ യാത്രക്കാര്‍ അധിക ചാര്‍ജ് നല്‍കേണ്ടി വരും. 2024 മെയ് 2ന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവരാണെങ്കില്‍ വിമാനയാത്രയില്‍ ഈ പുതിയ നിയമം ബാധകമാകില്ല. ഇക്കോണമി ക്ലാസിലെ യാത്രക്കാര്‍ക്ക് 8 കിലോ, പ്രീമിയം എക്കോണമി യാത്രക്കാര്‍ക്ക് 10 കിലോ, ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 12 കിലോ എന്നിങ്ങനെ ഭാരം വരുന്ന ഹാന്‍ഡ് ലഗേജുകള്‍ കൊണ്ടുപോകാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group