Malayali Youth Death: യുഎഇയില്‍ പുതിയ ജോലിക്ക് ഓഫര്‍ ലെറ്റര്‍ കിട്ടി, വാങ്ങാന്‍ നജീബില്ല, അന്നേ ദിവസം തന്നെ മരണം

Malayali Youth Death ദോഹ: മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം പള്ളിനട സ്വദേശിയായ യുവ എഞ്ചിനീയര്‍ റഈസ് നജീബ് (21) ആണ് മരിച്ചത്. യുഎഇയിലേക്ക് ഓഫര്‍ ലെറ്റര്‍ കിട്ടിയ അന്നേ ദിവസം തന്നെയാണ് മരണം. യുകെയിൽനിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയശേഷം ഖത്തറിലെത്തിയതായിരുന്നു നജീബ്. നജീബി​ന് ദുബായിൽനിന്ന് പുതിയ ​ജോലിക്കുള്ള ഓഫർ ലെറ്റർ കിട്ടിയ അതേ ദിവസം തന്നെയാണ് മരണം സംഭവിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
ഖത്തർ ഇസ്ലാമിക് ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന നജീബ് ഹനീഫയുടെയും ഖത്തർ എനർജിയിൽ ജോലി ചെയ്യുന്ന ഷഹീന നജീബിന്‍റെയും മകനാണ് നജീബ്. സഹോദരങ്ങൾ: ഫാഹിസ് നജീബ്, റൗദ നജീബ്. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ പ്രവർത്തകനാണ് റഈസിന്‍റെ പിതാവ് നജീബ് ഹനീഫ. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ ഹനീഫ പിതൃ സഹോദരനാണ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group