UAE New Year Holiday അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി ദിനം പ്രഖ്യാപിച്ചു. പുതുവര്‍ഷത്തോട് അനുബന്ധിട്ട് ജനുവരി ഒന്നിനാണ് പൊതുഅവധി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. രാജ്യത്തെ ആദ്യത്തെ പൊതുഅവധി ദിനമാകും അന്ന്. ഈ വർഷം ആദ്യം പുറത്തിറക്കിയ 2025 ലെ യുഎഇയുടെ ഔദ്യോഗിക അവധിക്കാല പട്ടികയുമായി യോജിപ്പിച്ചാണ് പ്രഖ്യാപനം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ഈ വർഷാദ്യം പുറത്തിറക്കിയ 2025 ലെ യുഎഇയുടെ ഔദ്യോഗിക അവധിദിനങ്ങളുടെ ലിസ്റ്റുമായി യോജിപ്പിച്ചാണ് പ്രഖ്യാപനം. നേരത്തെ ജനുവരി 1 രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് പൊതു അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്സസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. അടുത്ത വർഷം, യുഎഇ നിവാസികൾക്ക് 13 പൊതു അവധി ദിവസങ്ങള്‍ ലഭിക്കും. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയത്തിൽ അടുത്ത വർഷം ഈദ് അൽ ഫിത്തർ അവധി ദിനങ്ങൾ അല്പം വ്യത്യസ്തമായിരിക്കുമെന്നും പറയുന്നു.
Home
dubai
UAE New Year Holiday: യുഎഇ: പുതുവര്‍ഷത്തോട് അനുബന്ധിച്ച് സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി ദിനം പ്രഖ്യാപിച്ചു