Malayali Accident Death UAE: പോയത് ഒരു വര്‍ഷം മുന്‍പ്; യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു

Malayali Accident Death UAE അബുദാബി: രണ്ട് മാസം മുന്‍പ് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ഷാർജയിൽ വെച്ചാണ് യുവാവിന് വാഹനാപകടത്തിൽ പരുക്കേറ്റത്. വളക്കൈ സിദ്ദിഖ് നഗറിലെ സിപി മുബഷിർ (28) ആണ് മരിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
ഷാർജയിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന മുബഷിർ ബൈക്കിൽ പോകുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു. ഒരുവർഷം മുൻപാണ് യുവാവ് ഗൾഫിലേക്ക് പോയത്. പിതാവ് പരേതനായ കൊല്ലാടത്ത് മുസ്തഫ. മാതാവ് സുലൈഖ. ഭാര്യ നസ്രീന (ഇരിണാവ്). സഹോദരങ്ങൾ: മുനവീർ, മുർഷിദ. രണ്ടാഴ്ച പ്രായമുള്ള കുഞ്ഞുണ്ട്. കബറടക്കം ഇന്ന് 12 മണിയ്ക്ക് പെരുന്തിലേരി ബോട്ടുകടവ് ജുമാമസിജിദിൽ വെച്ച് നടക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy