Raffles in the UAE: ജീവിതം മാറ്റിമറിച്ച യുഎഇയിലെ ലോട്ടറികള്‍; വെറും അഞ്ച് ദിര്‍ഹം മുടക്കൂ, ദശലക്ഷക്കണക്കിന് രൂപയുടെ സമ്മാനം നേടാം

Raffles in the UAE ദുബായ്: യുഎഇയിലെ ലോട്ടറികള്‍ ജനപ്രിയമായി മാറിയിരിക്കുന്നു. കാരണം, രാജ്യത്തെ എല്ലാ തട്ടിലുമുള്ള നിവാസികള്‍ക്കും ഒരുപോലെ വാങ്ങാന്‍ കഴിയുന്നതായി ലോട്ടറികള്‍ മാറി. വെറും അഞ്ച് ദിര്‍ഹം മുടക്കിയാല്‍ ലോട്ടറി ടിക്കറ്റ് വാങ്ങി നറുക്കെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കാം. അതായത്, ഏതൊരു സാധാരണക്കാരനും ലോട്ടറി ടിക്കറ്റ് വാങ്ങാനാകും. ഷോപ്പ് ആന്‍ വിന്‍, സ്വര്‍ണക്കട്ടികളും ആഡംബര കാറുകളും മുതല്‍ ക്യാഷ് പ്രൈസുകള്‍ വരെ പലരുടെയും സ്വപ്നം സാക്ഷാത്കരിക്കുന്നതിന് പര്യായമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ (ഡിഎസ്എഫ്) പ്രമോഷനുകള്‍ മാറിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
ഡിഎസ്എഫിൻ്റെ മുൻ പതിപ്പുകളിൽ, മെഗാ റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാൻ ഒരാൾക്ക് 200 ദിർഹം നൽകേണ്ടിവന്നിരുന്നു. പുതുതായി ഇറങ്ങിയ പ്ലാറ്റ്ഫോമായ ഡ്രീം ദുബായിലൂടെ വെറും അഞ്ച് ദിർഹം മുതൽ ആരംഭിക്കുന്ന ഷോപ്പിങ് കാർഡുകൾ വാങ്ങി നറുക്കെടുപ്പുകളിൽ ആര്‍ക്കും പങ്കെടുക്കാം. ഒരു ആഡംബരകാർ, മൂന്ന് മില്യൺ ദിർഹം, 100 ഗ്രാം സ്വർണം എന്നിവ വാഗ്ദാനം ചെയ്യുന്ന സമ്മാനങ്ങളിൽ ഉൾപ്പെടുന്നു. ഷാർജയിലെ അൽ നഹ്ദയിൽ താമസിക്കുന്ന റീമ ഖാൻ യുഎഇയിലുടനീളമുള്ള ഭാഗ്യമത്സരങ്ങളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ട്. എന്നിരുന്നാലും, ഈ വർഷം റീമ ആദ്യമായി ഒരു ഷോപ്പ് ആൻഡ് വിൻ ഡിഎസ്എഫ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്. നാദിയ ഹാഷിമിനെപ്പോലുള്ള ദീർഘകാല യുഎഇ നിവാസികൾക്ക്, ഡിഎസ്എഫ് റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കുന്നത് ഏകദേശം രണ്ട് പതിറ്റാണ്ടുകളായി തുടരുകയാണ്. ആദ്യകാലങ്ങളിൽ ഡിഎസ്എഫ് റാഫിൾ ടിക്കറ്റിന് 200 ദിർഹം വരെ ഈടാക്കിയിട്ടുണ്ടെന്ന് നാദിയ ഹാഷിം ഓര്‍ത്തെടുത്തു. ടിക്കറ്റുകൾ താങ്ങാവുന്ന വിലയില്‍ കിട്ടിന്നുണ്ടെന്ന് അവർ പറഞ്ഞു. ഇപ്പോൾ, വെറും 10 ദിർഹം നൽകി ഒരു പായ്ക്ക് റാഫിൾ കൂപ്പണുകൾ വാങ്ങാനാകും. അതിൽ മൂന്ന് ടിക്കറ്റുകളും ചില വൗച്ചറുകളും ഉണ്ടാകും. പെട്രോൾ സ്റ്റേഷനിലെ പരിചാരകരിൽനിന്ന് ടിക്കറ്റുകള്‍ കിട്ടും. ഒക്‌ടോബർ ഏഴ് മുതൽ ജനുവരി 12 വരെ നടക്കുന്ന ഇനോക് നറുക്കെടുപ്പ് വിവിധയിനം സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നു. 70 വിജയികൾ ഇതുവരെ 10,000 ദിർഹം വീതം വീട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. 30 പങ്കാളികൾക്ക് 100,000 ദിർഹവും മറ്റ് നാല് പേർക്ക് 50,000 ദിർഹവും വീതം ലഭിക്കും. കൂടാതെ, നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ ഒരു ഭാഗ്യശാലിക്ക് കാര്‍ സമ്മാനമായി ലഭിക്കും. മാത്രമല്ല, ടിക്കറ്റുകള്‍ ഡിസ്കൗണ്ട് റേറ്റിലും ലഭിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy