Posted By saritha Posted On

UAE Tourists: യുഎഇയിലെ വിനോദസഞ്ചാരികളെ… ഓണ്‍ലൈന്‍ പര്‍ച്ചേയ്സില്‍ നിങ്ങള്‍ക്ക് കിട്ടും…

UAE Tourists ദുബായ്: യുഎഇയില്‍ നിരവധി പേരാണ് വിവിധ രാജ്യങ്ങളില്‍നിന്ന് സന്ദര്‍ശക വിസയിലെത്തുന്നത്. സന്ദര്‍ശനം മാത്രമല്ല, ഷോപ്പിങും അവരുടെ ഇഷ്ട വിനോദമാണ്. നേരിട്ട് കടകളില്‍ പോയും ഓണ്‍ലൈനായും സാധനങ്ങള്‍ വാങ്ങുന്നവരുണ്ട്. ഇവരെ തേടി ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ്. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയാല്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്ന സാധനങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി (വാറ്റ്) തിരികെ നല്‍കും. ഈ സംവിധാനം രാജ്യത്ത് ഉടന്‍ നിലവില്‍ വരും. ലോകത്തിലാദ്യമായാണ് ഈ സംവിധാനം നടപ്പില്‍ വരുന്നത്. കടകളില്‍നിന്ന് വാങ്ങുന്ന സാധനങ്ങള്‍ക്ക് അഞ്ച് ശതമാനം വാറ്റ് തിരികെ ലഭിക്കും. സന്ദർശക വിസയിൽ യുഎഇയിലെത്തുന്നവക്ക് അവരുടെ മടക്കയാത്രയിൽ വിമാനത്താവളങ്ങളിൽനിന്നാണ് ഈ തുക തിരികെ ലഭിക്കുക. ഇ – കൊമേഴ്സ് ഇടപാടുകൾക്കും വാറ്റ് തിരികെ ലഭിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ഇ – കൊമേഴ്സ് സൈറ്റുകൾക്കും ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും വിനോദ സഞ്ചാരികൾക്ക് വാറ്റ് റീഫണ്ട് നൽകാം. ഇവ ഫെഡറല്‍ ടാക്സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തതാകണം. യുഎഇയിൽ ഉള്ള സന്ദർശകർ ഇ – കൊമേഴ്സ് സൈറ്റുകളിൽ വാറ്റ് റീഫണ്ടിന് അപേക്ഷ നൽകാം. റീഫണ്ടിനായി യാത്രാരേഖകളും വ്യക്തി വിവരങ്ങളും നൽകണം. ഓൺലൈൻ പർച്ചേയ്സിന്‍റെ സമയത്ത് സന്ദർശക വിസയിലാണെന്ന് തെളിയിക്കാനും കൂടിയാണ്. യോഗ്യത തെളിയിക്കപ്പെട്ടാൽ, രാജ്യം വിടുമ്പോൾ നികുതിയും തിരികെ ലഭിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *