അബുദാബി: യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പില്‍ ഒന്നും രണ്ടും ജേതാക്കളെ കണ്ടെത്താനായില്ല. ആകെ 29,080 പേര്‍ക്കാണ് സമ്മാനം നേടാനായത്. ഒന്നാം സമ്മാനമായി 10 കോടി ദിര്‍ഹവും രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹത്തിന്‍റെ രണ്ടാം സമ്മാനവുമാണ് ജേതാക്കള്‍ക്ക് ലഭിക്കുക. ഇവര്‍ക്കായി കാത്തിരിപ്പ് തുടരുകയാണ്. ഡിസംബര്‍ 14 നാണ് നറുക്കെടുപ്പ് നടന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ഒന്നും രണ്ടും സമ്മാനത്തില്‍ വിജയ നമ്പറുകള്‍ ശരിയാക്കാന്‍ ആര്‍ക്കും സാധിച്ചില്ല. നാല് പേര്‍ക്ക് അഞ്ച് നമ്പറുകള്‍ ശരിയാക്കാനായി. ലക്കി ചാന്‍സ് ഐഡിയിലെ ഏഴ് പേര്‍ക്കും ഉള്‍പ്പെടെ 11 പേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം ലഭിച്ചു. 211 പേർക്ക് 1000 ദിർഹം വീതവും 28,858 പേർക്ക് 100 ദിർഹം വീതവും ലഭിച്ചതായി ലോട്ടറി ഓപ്പറേറ്ററായ ഗെയിം എൽഎൽസി അറിയിച്ചു. യുഎഇ ലോട്ടറിയുടെ അടുത്ത നറുക്കെടുപ്പ് ഈ മാസം 28നാണ്.
Home
living in uae
UAE Lottery: ഒന്നും രണ്ടും സമ്മാന ജേതാക്കളെ കാത്തിരിക്കുന്നു; യുഎഇ ലോട്ടറിയുടെ അടുത്ത നറുക്കെടുപ്പ് ഈ മാസം…