Posted By saritha Posted On

Khor Fakkan Accident: അവധി ദിനത്തില്‍ ആഹാരം കഴിച്ച് മടങ്ങും വഴി അപ്രതീക്ഷിത അപകടം; ഖോര്‍ഫക്കാനിലെ അപകടകാരണം പോലീസ് പുറത്തുവിട്ടു

Khor Fakkan Accident ഖോര്‍ഫക്കാന്‍: അവധി ദിനം ഒരുമിച്ചുള്ള യാത്ര തീരാനോവായി. യുഎഇയിലെ ഖോര്‍ഫക്കാനില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട് മരിച്ചതിന്‍റെ കാരണം പുറത്തുവിട്ട് പോലീസ്. ബസിന്‍റെ ബ്രേക്ക് തകര്‍ന്നതാണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു. ബസിന്‍റെ ബ്രേക്ക് തകരാറിലാകുകയും നിയന്ത്രണം നഷ്ടപ്പെട്ട് ഖോർഫക്കൻ നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിന്‍റെ വലത് എക്സിറ്റിൽ ബസ് മറിയുകയുമായിരുന്നു. അപകടത്തില്‍ ഇന്ത്യക്കാരായ തൊഴിലാളികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍പ്പെടുന്ന സമയത്ത് ബസില്‍ ഏഷ്യന്‍, അറബ് വംശജരായ 83 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഖോർ ഫക്കാന്‍റെ കവാടത്തിൽ വാദി വിഷി റൗണ്ട് എബൗട്ടിലാണ് ബസ് അപകടത്തില്‍പ്പെട്ടത്. പോലീസ്, സിവിൽ ഡിഫൻസ്, ദേശീയ ആംബുലൻസ് ടീമുകൾ ഉടൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും മരണങ്ങളും പരിക്കുകളും സ്ഥിരീകരിക്കുകയും ചെയ്തു. ബസിലുണ്ടായിരുന്നവർ അജ്മാൻ ആസ്ഥാനമാക്കിയുള്ള കമ്പനിയിലെ തൊഴിലാളികളായിരുന്നു. അവധി ദിനമായതിനാൽ കമ്പനി ആസ്ഥാനം സന്ദർശിക്കാനും ഭക്ഷണ സാധനങ്ങൾ വാങ്ങാനും വേണ്ടിയായിരുന്നു ഇവരെല്ലാം അജ്മാനിലേക്ക് പോയത്. രാത്രി എട്ട് മണിക്ക് ശേഷം മടങ്ങവെയാണ് അപകടം സംഭവിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *