UAE Visit Visa Refusal: യുഎഇയില്‍ വിസ നിരസിക്കുമെന്ന പേടി വേണ്ട, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി

UAE Visit Visa Refusal അബുദാബി: ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. അതിനാല്‍ തന്നെ രാജ്യത്ത് ഏറ്റവും കൂടുതലുള്ള വിദേശികള്‍ ഇന്ത്യക്കാരാണ്. എന്നാല്‍, അടുത്തിടെയാണ് രാജ്യത്ത് ടൂറിസ്റ്റ് വിസാ നടപടികള്‍ കര്‍ശനമാക്കിയത്. ഇതിനുപിന്നാലെ ദുബായിലേക്കുള്ള യാത്രകള്‍ ആസൂത്രണം ചെയ്യുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ കാര്യമായ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. പുതുക്കിയ നടപടികള്‍ പ്രകാരം, വിനോദസഞ്ചാരികള്‍ ഹോട്ടല്‍ ബുക്കിങ് വിശദാംശങ്ങളോടൊപ്പം മടക്കയാത്രാ ടിക്കറ്റും സമര്‍പ്പിക്കണം. ബന്ധുക്കള്‍ക്കൊപ്പം താമസിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് വ്യക്തമാക്കുന്ന തെളിവുകളും ഹാജരാക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A മുന്‍പ് വിമാനത്തില്‍ കയറുന്ന സമയത്താണ് ഈ രേഖകളെല്ലാം സമര്‍പ്പിക്കേണ്ടിയിരുന്നതെങ്കില്‍ ഇപ്പോള്‍ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഓണ്‍ലൈനായി തന്നെ അപ്ലോഡ് ചെയ്ത് സമര്‍പ്പിക്കേണ്ടതാണ്. കൃത്യമായി വിവരങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ വിസ നിരസിക്കപ്പെടും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് വിസ അംഗീകരിക്കുന്ന നിരക്കില്‍ കുത്തനെ ഇടിവ് വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ആഴ്ചകളില്‍ ഇത് ഏകദേശം 99 ശതമാനത്തില്‍ നിന്ന് 94-95 ശതമാനമായി കുറഞ്ഞു. മുന്‍പ് പ്രതിദിന വിസ നിരസിക്കല്‍ നിരക്ക് വെറും 1-2 ശതമാനം ആയിരുന്നു. ഇപ്പോള്‍ 5-6 ശതമാനമായി ഉയര്‍ന്നതായി ട്രാവല്‍ ഏജന്റുമാര്‍ പറഞ്ഞു. കൃത്യമായി രേഖകള്‍ സമര്‍പ്പിച്ചിട്ടും അപേക്ഷകള്‍ക്ക് പോലും വിസ നിരസിക്കല്‍ നേരിടേണ്ടി വരുന്നുണ്ടെന്നാണ് ഏജന്റുമാര്‍ പറയുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ എട്ടോളം വിസ അപേക്ഷകള്‍ നിരസിക്കപ്പെട്ടതായി ഒരു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിരസിക്കപ്പെടുനന്ന അപേക്ഷ, വിസ ഫീസ് മാത്രമല്ല വിമാന ടിക്കറ്റുകളുടെയും ഹോട്ടല്‍ ബുക്കിങുകളുടെയും ചെലവുകളും നഷ്ടപ്പെടുന്നുണ്ട്. യുഎഇയില്‍ വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ക്യൂആര്‍ കോഡുകള്‍ ഉപയോഗിച്ച് സ്ഥിരീകരിച്ച ഹോട്ടല്‍ ബുക്കിങ് രേഖകള്‍ നല്‍കുക, മടക്കയാത്ര ടിക്കറ്റിന്റെ ഒരു പകര്‍പ്പ് സമര്‍പ്പിക്കുക. ഒരു ബന്ധുവിന്റെ കൂടെയാണ് താമസിക്കുന്നതെങ്കില്‍ അവരുടെ റസിഡന്‍സ് പെര്‍മിറ്റും മറ്റ് പ്രസക്തമായ രേഖകളും അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തുക. രണ്ട് മാസത്തെ വിസയ്ക്ക് ബാങ്ക് അക്കൗണ്ടില്‍ കുറഞ്ഞത് 5,000 ദിര്‍ഹം (ഏകദേശം 1.14 ലക്ഷം രൂപ) ഉണ്ടെന്ന് തെളിയിക്കുക. മൈഗ്രേഷന്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy