20,000 Jobs in UAE അബുദാബി: യുഎഇയില്‍ ഒരു സ്വപ്ന ജോലിയാണോ ലക്ഷ്യം. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 20,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കാനൊരുങ്ങുന്നത്. അബുദാബിയില്‍ ലൈഫ് സയന്‍സ് വിഭാഗത്തിലാണ് തൊഴിലവസരങ്ങള്‍. സൂക്ഷ്മാണുക്കള്‍, ചെടികള്‍, മൃഗങ്ങള്‍, മനുഷ്യര്‍ എന്നിവയുള്‍പ്പെടുന്ന ജീവജാലങ്ങളെയും ജീവിത പ്രക്രിയകളെയും കുറിച്ചുള്ള പഠനമാണ് ലൈഫ് സയന്‍സ്. ‘2035 ഓടെ അബുദാബിയുടെ ജിഡിപിയില്‍ 10,000 കോടി ദിര്‍ഹത്തിലേറെ സംഭാവന ചെയ്യുമെന്നും 20,000ത്തിലേറെ തൊഴിലവസരങ്ങള്‍ ലൈഫ് സയന്‍സ് രംഗത്ത് സൃഷ്ടിക്കുമെന്നും’, അബുദാബി എക്സിക്യൂട്ടീവ് കൗൺസില്‍ അംഗവും അബുദാബി ആരോഗ്യ വിഭാഗം ചെയര്‍മാനുമായ മന്‍സൂര്‍ അല്‍ മന്‍സൂരി പറഞ്ഞു. ‘അബുദാബി ഫിനാന്‍സ് വീക്കി’ലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ‘2024ല്‍ 25 ശതമാനത്തിലേറെ സ്ഥാപനങ്ങള്‍ 180ലേറെ ക്ലിനിക്കല്‍ പഠനങ്ങളുമായി അബുദാബിയിലെ ലൈഫ് സയന്‍സിനെ സജീവമാക്കിയതായി’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ആരോഗ്യമുള്ള ജനത, മികച്ച ഇന്‍-ക്ലാസ് സേവനങ്ങള്‍, അത്യാധുനിക സാങ്കേതിക വിദ്യകള്‍ എന്നീ മൂന്ന് പ്രധാന കാര്യങ്ങളിലൂടെയാണ് ആരോഗ്യമുള്ള ജീവിതരീതി വാര്‍ത്തെടുക്കുന്നത്. അബുദാബി, ലോകത്തിലെ ഏറ്റവും വലിയ ജനിതകഘടന പദ്ധതി പൂര്‍ത്തിയാക്കി വരികയാണ്. വീക്ഷണങ്ങള്‍ അതിവേഗത്തില്‍ യാഥാര്‍ഥ്യമാകുന്ന സ്ഥലമാണ് അബുദാബി’, അല്‍ മന്‍സൂരി പറഞ്ഞു.
Home
news
20,000 Jobs in UAE: യുഎഇയില്‍ ഒരു സ്വപ്നജോലി, വരുന്നത് 20,000 തൊഴിലവസരങ്ങള്‍, ഈ മേഖലയില്‍ പ്രാവീണ്യം ഉണ്ടോ