UAE Amnesty: പ്രവാസികളുടെ ശ്രദ്ധയ്ക്ക്; യുഎഇ പൊതുമാപ്പ് സംബന്ധിച്ച് പ്രത്യേക അറിയിപ്പ്

UAE Amnesty അബുദാബി: യുഎഇയില്‍ പൊതുമാപ്പ് ഇനി നീട്ടില്ലെന്ന് അധികൃതര്‍. ഈ സം ഡിസംബര്‍ 31 ന് പൊതുമാപ്പ് നേടേണ്ട കാലാവധി അവസാനിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊതുമാപ്പ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ഉടന്‍ തന്നെ നടപടികൾ സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ വൻ പിഴയടക്കമുള്ള ശിക്ഷകൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JLl72MJiV5dLF6bDRolPku അനധികൃതമായി യുഎഇയിൽ താമസിക്കുന്നവർക്ക് അവരുടെ പദവി നിയമപരമാക്കാനും പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചുപോകാനുമായാണ് രാജ്യം പൊതുമാപ്പ് കൊണ്ടുവന്നത്. സെപ്തംബർ 1നാണ് രണ്ട് മാസ കാലാവധിയ്ക്ക് പൊതുമാപ്പ് ആരംഭിച്ചത്. പിന്നീട്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി ഡിസംബര്‍ 31 വരെ രണ്ട് മാസത്തേയ്ക്ക് കൂടി നീട്ടുകയായിരുന്നു. യുഎഇയിൽ ഏറ്റവും കൂടുതൽ അപേക്ഷകർ എത്തുന്നത് ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലാണ്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേർ ഇതിനകം പൊതുമാപ്പ് ഉപയോഗപ്പെടുത്തി. നിരവധി പേർക്ക് ദശലക്ഷക്കണക്കിന് ദിർഹം പിഴകൾ ഒഴിവാക്കി നാട്ടിലേയ്ക്ക് അയക്കുകയും ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy